ദ്വാരക: സമുദ്രത്തിനടിയിലെ പുരാതന ദ്വാരകയിലെത്തി പ്രാർത്ഥിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ഇതിനോടകം തലക്കെട്ടുകളിൽ ഇടം പിടിച്ചുകഴിഞ്ഞു. ദ്വാരകാധീശ ക്ഷേത്രദർശനത്തിന് ശേഷമാണ് അദ്ദേഹം പുരാതന ദ്വാരകയിലെത്തിയത്.
സ്കൂബാ ഡൈവിലൂടെയാണ് അദ്ദേഹം കടലിനടിയിലെ പുരാതന ദ്വാരകാ നഗരം ദർശിച്ചത്. പിന്നാലെ തന്റെ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. കടലിനടിയിലെത്തിയ അദ്ദേഹം പുണ്യഭൂമി തൊട്ട് ഹൃദയത്തോട് ചേർത്ത് പ്രാർത്ഥിക്കുകയും മയിൽപ്പീലികൾ സമർപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് തരംഗമാകുന്നത്.
ഭഗവാൻ ശ്രീകൃഷ്ണൻ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന നഗരമാണ് ദ്വാരക. ഭഗവാന്റെ സ്വർഗാരോഹണത്തോടെ ദ്വാരക കടലെടുത്തുപോയെന്നാണ് ഭക്തമതം. എന്നാൽ ഇന്നും സമുദ്രത്തിനടിയിൽ ആ പുരാതന നഗരിയുടെ ശേഷിപ്പുകൾ ബാക്കിയുണ്ട്. ഇവിടേക്കാണ് പ്രധാനമന്ത്രി എത്തിയത്. ഇതിന്റെ ചിത്രങ്ങൾ മുൻപ് അദ്ദേഹം തന്നെ പുറത്തുവിട്ടിരിന്നു.