തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതിനാൽ ജവാൻ റമ്മിന്റെ വിൽപന നിർത്തി എക്സൈസ്. തരി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. വരാപ്പുഴ വാണിയക്കാട് വിൽപനശാലയിൽ എത്തിച്ച മദ്യക്കുപ്പികളിലാണ് തരികൾ കണ്ടെത്തിയത്.
ഇവിടുത്തെ എട്ട് ബാച്ചുകളിലെ മദ്യത്തിനും എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വരാപ്പുഴ ഷോപ്പിലും ഒൻപത് ബാച്ച് മദ്യത്തിൽ തരികൾ ഉണ്ടായിരുന്നു. തുടർന്ന് മറ്റു വിൽപ്പന കേന്ദ്രങ്ങളിലേയും ജവാൻ റം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സാധാരണയായി ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് തരിയുടെ സാന്നിധ്യം ഉണ്ടാവുന്നത്. എന്നാൽ ആവശ്യക്കാർ ഏറെയുള്ള ജവാൻ റമ്മിന് പലപ്പോഴും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവധി അവസാനിക്കാൻ സാധ്യതയില്ല. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.