ഇസ്ലാമാബാദ്: ഹാസ്യനടന്റെ മുഖത്തടിച്ച് പാക് ഗായിക ഷാസിയ മൻസൂർ. ’പബ്ലിക് ഡിമാൻഡ്’ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഗായിക നടൻ ഷെറി നാൻഹയുടെ മുഖത്താണ് അടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ലൈവ് ഷോയിൽ ഹണിമൂണിന് നമുക്ക് പോകാമോയെന്ന് ഷെറി നാൻഹ ഗായിക ഷാസിയ മൻസൂറിനോട് ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രകോപിതയായ ഷാസിയ ഇയാളുടെ മുഖത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ഷാസിയ, നമ്മുടെ വിവാഹം കഴിഞ്ഞാൽ ഞാൻ നിന്നെ മോണ്ടി കാർലോയിലേക്ക് ഹണിമൂണിന് കൊണ്ടുപോകും. വിമാനത്തിൽ ഏത് ക്ലാസിൽ യാത്ര ചെയ്യാനാണ് നീ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ഷെറിയുടെ ചോദ്യം.
ഇത് കേട്ടയുടെനെയാണ് ഷെറി രോഷാകുലയായത്. പരിപാടിയിൽ പങ്കെടുത്തിരുന്ന മറ്റുള്ളവർ സംഭവത്തിൽ നിന്നും ഷാസിയയെ പിന്തിപ്പിരിപ്പിക്കാൻശ്രമിച്ചെങ്കിലും സാധിച്ചില്ല. മർദ്ദനത്തിന് ശേഷം തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് ഷാസിയ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു.
Slap kalesh b/w Pakistani Singer Shazia Manjoor and Co-Host of show over making joke on ‘Honeymoon’ with a Woman
pic.twitter.com/6fehVrq7NS— Ghar Ke Kalesh (@gharkekalesh) February 27, 2024















