റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയപുത്രൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം. ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത രീതിയിൽ അന്നസേവ നടത്തിയായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്. വരൻ ആനന്ദ് അംബാനി, വധു രാധികാ മെർച്ചന്റ്, മുകേഷ് അംബാനി മറ്റ് കുടുംബാംഗങ്ങൾ എന്നിവർ അന്ന സേവയിൽ പങ്കുചേർന്നു.
രാധികയ്ക്കൊപ്പം അവളുടെ മാതാപിതാക്കളും മുത്തശ്ശിയും എത്തിയിരുന്നു. അന്നസേവയുടെ ഭാഗമായി ഏകദേശം 51,000 ഗ്രാമവാസികൾക്ക് ഭക്ഷണം നൽകി. വരും ദിവസങ്ങളിലും ഗ്രാമത്തിൽ അന്നസേവ നടക്കും.
The way Radhika Merchant is serving Food 😍❤️ Jai Shri Krishna 🙏 #RadhikaMerchant #AnantAmbani pic.twitter.com/7xHTe7g5Qc
— Rosy (@rose_k01) February 28, 2024
അന്നസേവയ്ക്ക് ശേഷം വിവിധ കലാപരിപാടികൾ ആസ്വദിച്ചതിന് ശേഷമാണ് ഗ്രാമവാസികൾ മടങ്ങിയത്. ഗുജറാത്തിലെ കച്ച്, ലാൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾ നിർമ്മിച്ച പരമ്പരാഗത സ്കാർഫുകൾ അതിഥികൾക്ക് സമ്മാനിച്ചിരുന്നു.
ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ഭൂട്ടാൻ രാജ്ഞി ജെറ്റ്സൺ പെമ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, അഡോബ് സിഇഒ ശാന്തനു നാരായൺ, സൗദി അരാംകോ ചെയർപേഴ്സൺ യാസിർ അൽ റുമയ്യൻ എന്നിവരടക്കമുള്ള പ്രമുഖർക്കാണ് അംബാനി കുടുംബത്തിലെ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. മാർച്ച് 1 മുതൽ മൂന്ന് വരെയാണ് ആഘോഷങ്ങൾ.
2023 ജനുവരിയിൽ മുംബൈയിലെ കുടുംബ വസതിയിൽ വച്ചായിരുന്നു ആനന്ദ് അംബാനിയും രാധികാ മെർച്ചൻ്റും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്.