ബെംഗളൂരു: രാമേശ്വരം കഫേയിൽ പൊട്ടിത്തെറിച്ചത് സിലിണ്ടറല്ലെന്നും മറിച്ച് ആരോ കൊണ്ടെത്തിച്ച ബാഗാണെന്നും യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. ബോംബ് സ്ഫോടനമാണെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് വ്യക്തമാക്കി.
രാമേശ്വരം കഫേ ഉടമ നാഗാരാജിനോട് സ്ഫോടനത്തെ കുറിച്ച് സംസാരിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചല്ല സ്ഫോടനമെന്നും അവിടെയെത്തിയ ഏതോ വ്യക്തി കെണ്ടുവന്ന ബാഗാണ് സ്ഫോടനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കഫേയിലെ ജോലിക്കാരിൽ ഒരാൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്ഫോടനമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയിൽ നിന്നും ബംഗളൂരുവിലെ ജനങ്ങൾ ഉത്തരം പ്രതീക്ഷിക്കുന്നു. – തേജസ്വി സൂര്യ പറഞ്ഞു.















