കുംഭകോണം നവഗ്രഹ ക്ഷേത്രദർശനം ഒറ്റദിവസത്തിൽ പൂർത്തിയാക്കാൻ ടൂറിസ്റ്റ് ബസ് സർവീസ്; ആറു പടൈ വീടുകൾ ഉൾപ്പെടുത്തി പുതിയ സംവിധാനവും നിലവിൽ വരും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുംഭകോണം നവഗ്രഹ ക്ഷേത്രദർശനം ഒറ്റദിവസത്തിൽ പൂർത്തിയാക്കാൻ ടൂറിസ്റ്റ് ബസ് സർവീസ്; ആറു പടൈ വീടുകൾ ഉൾപ്പെടുത്തി പുതിയ സംവിധാനവും നിലവിൽ വരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കുംഭകോണത്തും സമീപത്തെ നവഗ്രഹ ക്ഷേത്രങ്ങളിലേക്കും ഒരേ ദിവസം ഒറ്റ ബസിൽ യാത്ര ചെയ്യാവുന്ന രീതിയിൽ നവഗ്രഹ സ്‌പെഷ്യൽ ബസ് സർവീസ്ഓപ്പറേഷൻ ആരംഭിച്ചു. നവഗ്രഹങ്ങൾക്കു പ്രാധാന്യമുള്ള ഈ ക്ഷേത്രങ്ങളിലെ തീർത്ഥാടന പരിക്രമം നിർദ്ദിഷ്ട രീതിയിൽ പൂർത്തീകരിക്കാൻ ഉതകുന്നതാണ് ഈ ടൂറിസ്റ്റ് ബസ് സർവീസ് .

തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ( ടിഎൻഎസ്‌ടിസി ) ആണ്കാവേരി ഡെൽറ്റ ജില്ലകളിലെയും പരിസരങ്ങളിലെയും നവഗ്രഹ ക്ഷേത്രങ്ങളെ ഉൾക്കൊള്ളുന്ന പുതിയ ടെംപിൾ ടൂർ ബസ് സർവീസ് അവതരിപ്പിച്ചത്.
തിങ്കളൂർ ചന്ദ്രൻ ക്ഷേത്രം, ആലങ്കുടി ഗുരു ഭഗവാൻ, തിരുനാഗേശ്വരം രാഹു ഭഗവാൻ, സൂര്യനാർ ക്ഷേത്രം സൂര്യ ഭഗവാൻ, കാഞ്ഞനൂർ ശുക്ര ക്ഷേത്രം, വൈത്തീശ്വരൻ കോവിൽ , തിരുവെങ്കാട് ബുധൻ ക്ഷേത്രം, പെരുമ്പള്ളം കേതു ഭഗവാൻ ക്ഷേത്രം , തിരുനല്ലാർ ശനീശ്വര ക്ഷേത്രം എന്നിവിടങ്ങളിലാണ്ദർശനം നടത്തുക.

കുംഭകോണം ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 8 ന് മടങ്ങുന്ന രീതിയിൽ ഒരു ദിവസം കൊണ്ട് പര്യടനം പൂർത്തിയാകും.
ബസ് കുംഭകോണം ബസ് ടെർമിനസിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടും. ആദ്യം തിങ്കളൂർ ചന്ദ്രദേവ ക്ഷേത്രത്തിലെത്തും തുടർന്ന് 7.15ന് ആലങ്കുടിയിലെ ഗുരുസ്ഥലത്തുംഎത്തിച്ചേരും. ആലങ്കോട് പ്രഭാതഭക്ഷണത്തിന് ശേഷം 9 മണിക്ക് തിരുനാഗേശ്വരം രാഹു ക്ഷേത്രം, കാഞ്ഞനൂർ ശുക്രൻ ക്ഷേത്രം (രാവിലെ 11), വൈത്തീശ്വരൻ കോവിൽ(12.30 മുതൽ 1.30 വരെ), ഉച്ചഭക്ഷണ ഇടവേള, തിരുവെങ്കാട് ബുധൻ ക്ഷേത്രം (2.30), കീഴപെരുമ്പള്ളം കേതു ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകും. (4 pm), ഒടുവിൽ തിരുനല്ലാർ ശനീശ്വരം ക്ഷേത്രത്തിലെ (4.45 pm), ദർശനത്തിനു ശേഷം ഈ ബസ് രാത്രി 8 മണിക്ക് കുംഭകോണം ടെർമിനസിലെത്തും.

ബസ് ടൂർ മൊത്തം 296 കിലോമീറ്റർ സഞ്ചരിക്കും.ഒരാൾക്ക് 750 രൂപ നിരക്കിലാണ് ടിക്കെറ്റ്. ടിക്കറ്റിൽ യാത്ര, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഒമ്പത് ക്ഷേത്രങ്ങളിലെ സന്ദർശനം എന്നിവ ഉൾപ്പെടുന്നു.ഓരോ ക്ഷേത്രത്തിലും യാത്രക്കാർക്ക് 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ സമയം ചെലവഴിക്കാൻ അനുവദിക്കും, പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണ ഇടവേളയ്‌ക്കും മതിയായ സമയം അനുവദിച്ചിട്ടുണ്ട്.

നിലവിൽ വാരാന്ത്യങ്ങളിലാണ് ഈ സർവീസ് ഉള്ളത്. മാർച്ച് മാസത്തേക്കുളള മുഴുവൻ ടിക്കെറ്റുകളും ഇതിനോടകം വിറ്റു തീർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.മാർച്ച് ഏഴ് മുതൽ വ്യാഴാഴ്ചകളിലും പ്രത്യേക ബസ് സർവീസുകൾ നടത്തും.

നവഗ്രഹ സ്പെഷ്യൽ ബസുകൾ ഏപ്രിൽ 1 മുതൽ ദിവസവും സർവീസ് നടത്തും. ഈ ബസിന്റെ ബുക്കിംഗ് tnstc ആപ്പ് വഴിയോ www.tnstc.in എന്ന വെബ്‌സൈറ്റ് വഴിയോ ചെയ്യണം.

തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന അറുപടൈ വീട് എന്നറിയപ്പെടുന്ന മുരുകന്റെ ആറ് പ്രമുഖ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി സമാനമായ സർവീസുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. നവഗ്രഹ ക്ഷേത്രയാത്രയിൽ നിന്ന് വ്യത്യസ്തമായി, TNSTC യുടെ വിവിധ ഡിവിഷനുകൾ ഉൾപ്പെടുന്ന അറുപടൈ വീട് ബസ് സർവീസ് കുറച്ച് ദിവസമെടുത്താകും പൂർത്തിയാക്കുക.

Tags: SUBNavagraha Temple TourArupadai Veedu
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies