ആർഷോയുടെ ' ഷോ'യ്ക്ക് കൂട്ട് നിന്ന് പോലീസ്; ക്യാമ്പസ് മർദ്ദന കേസിൽ ജാമ്യമില്ലാ വാററന്റിന് പുല്ല് വില
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഷോയുടെ ‘ ഷോ’യ്‌ക്ക് കൂട്ട് നിന്ന് പോലീസ്; ക്യാമ്പസ് മർദ്ദന കേസിൽ ജാമ്യമില്ലാ വാററന്റിന് പുല്ല് വില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മഹാരാജാസ് കോളേജിൽ കെ.എസ്.യു പ്രവർത്തകനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എം ആർഷോയ്‌ക്കെതിരെ നിലനിൽക്കുന്ന ജാമ്യമില്ലാ വാറന്റ് കണ്ടെില്ലെന്ന് നടിച്ച് പോലീസ്. കെഎസ്‌യു പ്രവർത്തർത്തകനായ അജാസിനെ നഞ്ചക്ക് കൊണ്ട് മർദ്ദിച്ച സംഭവത്തിൽ ആർഷോയ്‌ക്കെതിരെ കേസ് നിലനിൽക്കുമ്പോഴാണ് പൂക്കോട് വെറ്ററിനറി കേളേജിലെ വിദ്യാർത്ഥി, സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്എഐ പ്രവർത്തകരെ ന്യായീകരിച്ച് ആർഷോ എത്തിയത്.

കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർ നടപടിക്കായി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആർഷോയ്‌ക്ക് സമൻസ് അയച്ചു. ഇത് കണ്ടില്ലെന്ന് നടിച്ചതോടെയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ ഇതിന് വേണ്ടത്ര പരിഗണന നൽകാതെ പോലീസും ആർഷോയുടെ കളിക്ക് കൂട്ടുനിൽക്കുകയാണ്.

2019 ഡിസംബറിലാണ് അജാസിനെ ബലമായി തട്ടിക്കൊണ്ടു പോയി ആർഷോയുടെ നേതൃത്വത്തിലുള്ള സംഘം നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് അടക്കമുള്ളത് കാണിച്ച് കൊടുത്ത് അജാസ് പോലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യമൊന്നും ഇത് പോലീസ് കാര്യമാക്കിയെടുത്തില്ല. ഇതിനിടയിൽ എഫ്‌ഐആറിൽ പേരും തെറ്റിച്ചെഴുതി. പിന്നീട് പേരിന്റെ തെളിവെടുപ്പിനായും കേസ് പരമാവധി തള്ളി നീക്കികൊണ്ടു പോകാൻ ശ്രമിച്ചു. തുടർന്ന് 2019ൽ നടന്ന സംഭവത്തിൽ 2021ലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

കേസ് പരിഗണിച്ച കോടതി സമൻസ് പുറപ്പെടുവിച്ചിട്ടും തുടർ നടപടിക്കായി ആർഷോ കോടതിയിൽ ഹാജരായില്ല. ഇതോടെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഇതിനും പുല്ല് വില നൽകുകയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പോലീസുമെന്നാണ് അജാസ് പറയുന്നത്.

Tags: PoliceSFIAarsho
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies