ടിവി ഷോയായ ജലക് ദിഖലാ ജായുടെ പരിപാടിയിൽ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെ തോളിലെടുത്ത് കറക്കി ഗുസ്തി താരം സംഗീത ഫോഗട്ട്. ചാഹലന്റെ ഭാര്യ ധനശ്രീയും സംഗീതയും ഷോയിലെ മത്സരാർത്ഥികളായിരുന്നു. പാർട്ടിക്കിടെയാണ് ചാഹലിനെ സംഗീത തോളിലെടുത്ത് കറക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. താഴെ നിർത്തുമ്പോൾ ചാഹൽ തല കറങ്ങി നിൽക്കുന്നതും വ്യക്തമാകുന്നുണ്ട്.
സംഗീത ഫോഗട്ട് ഷോയിൽ നിന്ന് പുറത്തായെങ്കിലും ധനശ്രീ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. അഞ്ചുപേരാണ് ഫിനാലയിൽ ഉള്ളത്. സോണി ടിവിയിൽ ഇന്നാണ് പരിപാടിയുടെ ടെലികാസ്റ്റ്. തട്ക ബോളിവുഡെന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം നിരവധി പേർ കണ്ട വീഡിയോ വൈറലായിട്ടുണ്ട്. ഭാര്യയ്ക്ക് വോട്ട് അഭ്യർത്ഥിച്ചും ചാഹൽ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
View this post on Instagram
View this post on Instagram
“>