സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐയിൽ നിറയെ പോപ്പുലർ ഫ്രണ്ടുകാർ; കൊടും ക്രിമിനലുകളാണ് എസ്എഫ്ഐക്കാർ: കെ.സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐയിൽ നിറയെ പോപ്പുലർ ഫ്രണ്ടുകാർ; കൊടും ക്രിമിനലുകളാണ് എസ്എഫ്ഐക്കാർ: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 09:45 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ ഉന്നതരായ എസ്എഫ്ഐ നേതാക്കളാണെന്ന് എല്ലാവർക്കും മനസിലായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐ – പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ക്യാമ്പസ് ഫ്രണ്ട് ഏതാണ് എസ്എഫ്ഐ ഏതാണെന്ന് മനസിലാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

‘സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ ഉന്നതരായ എസ്എഫ്ഐ നേതാക്കൾ ആണെന്നുള്ളത് എല്ലാവരും അം​ഗീകരിച്ച കാര്യമാണ്. ഇതിന് പിന്നിലുള്ളത് പിഎഫ്ഐയിൽ നിന്നുള്ള എസ്എഫ്ഐക്കാരാണ്. സംസ്ഥാനത്ത് പിഎഫ്ഐ നിരോധിച്ചതിന് പിന്നാലെ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തകരെല്ലാം എസ്എഫ്ഐ ആയി മാറിയിരിക്കുകയാണ്. അവരുടെ സ്വാധീനത്തിലാണ് എസ്എഫ്ഐ ഇപ്പോൾ പ്രവർത്തിക്കുന്നത്.

അതിനാലാണ് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ‘ഇൻതിഫാദ്’ എന്ന പേര് നൽകിയത്. പിഎഫ്ഐ നിരോധനത്തിന് മുൻപുതന്നെ ഇത് പ്രകടമായിരുന്നു. ഈ പേര് വെറുതെ കൊടുത്തതല്ല, മാറുന്ന കേരളത്തിന്റെ രാഷ്‌ട്രീയം കൃത്യമായി പ്രതിഫലിപ്പിക്കുന്ന നടപടികളാണ് ഇതെല്ലാം. ഇതിന് മുമ്പ്, മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ തന്നെ പ്രവർത്തകനായ അഭിമന്യൂ കൊല്ലപ്പെട്ടു. കൊലയാളികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായതിനാൽ അന്ന് പ്രതികളെ സിപിഎം രക്ഷിക്കുകയായിരുന്നു. അതിനാൽ, സിദ്ധാർത്ഥിന്റെ മരണത്തിലും പോലീസ് എന്തെങ്കിലും നടപടി എടുക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പോലീസ് സഹായത്തോടെയാണ് ഒളിവിൽ കഴിയുന്നത്.

മുസ്ലിം വോട്ടിന് വേണ്ടിയാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇതുവരെയില്ലാത്ത രീതിയാണ് സിപിഎമ്മിൽ നടക്കുന്നത്. സഖാവ് കരീമിനെ കരിംക്കയായാണ് കോഴിക്കോട് അവതരിപ്പിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടി ഏത് നിലയിലേക്കാണ് പോകുന്നതെന്നാണ് മനസിലാകാത്തത്.

ഗവർണർ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് വിളിച്ചത് അനുചിതമായിപ്പോയെന്നാണ് പറഞ്ഞത്. എന്നാൽ, ​ഗവർണർ അത്തരത്തിൽ പറഞ്ഞത് ശരിയാണെന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. കൊടും ക്രിമിനലുകളാണ് എസ്എഫ്ഐക്കാർ. ഒരു മുസ്ലീം പെൺകുട്ടിയോട് സംസാരിച്ചതാണ് ആൾക്കൂട്ട അക്രമത്തിനുള്ള കാരണം. കേരളത്തിലെ സദാചാര പോലീസിന്റെ വക്താക്കളായാണ് എസ്എഫ്ഐ മാറുന്നത്. എങ്ങോട്ടാണ് കേരളത്തെ ഇവർ നയിക്കുന്നത്.

അടിയന്തരമായി കൊലപാതക കുറ്റം ചുമത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം. കേരളത്തിലെ സംഭവ വികാസങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ക്യാമ്പസിലെ പ്രശ്നങ്ങൾ വിശദമായി അന്വേഷിക്കേണ്ടതാണ്. ഇതൊരു സാധാരണ സംഭവമല്ല, ഭീകരവാദികളുമായുള്ള ചങ്ങാത്തമാണ് ഈ കൊലപാതകത്തിന് കാരണം. ഇതിന്റെ പിന്നിൽ വർഗീയ താത്പര്യങ്ങളുണ്ട്. സാംസ്കാരിക നായകന്മാരൊക്കെ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്. മോശമായ സാംസ്കാരികനായകന്മാരാണ് കേരളത്തിലുള്ളത്. കേരളത്തിലെ സർവ്വകലാശാലകളിൽ ഇനി സിപിഎമ്മിന്റെ പഴയ കളികളൊന്നും നടക്കില്ല.’- കെ.സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendransiddharth death case
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies