കൊല്ലം: അയൽവാസിയായ സ്ത്രീയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചാത്തന്നൂര്‍ ഇടനാട് സ്വദേശി ബിജുകുമാര്‍ ആണ് (50) പിടിയിലായത്. സമീപവാസിയായ സ്ത്രീയുടെ മകനുമായുള്ള മുൻ വെെരാഗ്യത്തിന്റെ പേരിലായിരുന്നു മർദ്ദനം. ഫെബ്രുവരി 29 ന് വെെകിട്ടോടെയായിരുന്നു സംഭവം നടന്നത്.
സംഭവ ദിവസം വെെകിട്ട് നാലോടെ പ്രതി സമീപവാസിയുടെ വീട്ടില്‍ കയറി അസഭ്യം പറയുകയും ജനല്‍ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. തടയാനെത്തിയ സ്ത്രീയെ തള്ളിമാറ്റിയ ശേഷം മരക്കക്ഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ വിജയരാഘന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.