അതികഠിനമായ ചൂട്, മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു; നിർണായക കണ്ടെത്തലുമായി ഒരു സംഘം ​ഗവേഷകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അതികഠിനമായ ചൂട്, മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു; നിർണായക കണ്ടെത്തലുമായി ഒരു സംഘം ​ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:17 am IST
Facebook
Twitter
WhatsAppTelegram

ആഗോളതാപനം മൂലമുണ്ടാകുന്ന അതികഠിനമായ ചൂട്, മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നതായി പഠനം. ഓസ്‌ട്രേലിയയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തി ​ഗവേഷണത്തിലാണ് മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്ന നിർണായക കണ്ടെത്തൽ. അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നത് 60 ശതമാനം പ്രസവങ്ങൾ നേരത്തേയാകാൻ കാരണമാകുന്നതായി​ സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ  60 കോടി ആളുകൾ മനുഷ്യന് താങ്ങാവുന്നതിലും കൂടുതൽ ചൂടുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. കാലാവസ്ഥയിവുണ്ടാകുന്ന പ്രവചനാതീതമായ മാറ്റം മൂലം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 300 കോടിയായി ഉയരും. കാട്ടുതീ, വരൾച്ച, ക്രമരഹിതമായ സീസണുകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അലർജികളിലുണ്ടാകുന്ന വർധനവ്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും പ്രസവാനന്തര ആരോ​ഗ്യത്തെ സാരമായി ബാധിക്കുന്നതായും ​ഗവേഷകർ കണ്ടെത്തി.

കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ആജീവനാന്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ആഗോള പരിസ്ഥിതി ശാസ്ത്രജ്ഞനായ കോടി ബ്രാഡ്ഷോ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവും കുട്ടികളുടെ ആരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. അവയിൽ ഏറ്റവും പ്രധാനം മാസം തികയാതെയുള്ള ജനനത്തിലുണ്ടാകുന്ന വർധനവാണ്. നവജാത ശിശുവിന്റെ ഭാരക്കുറവ്, ഗർഭാവസ്ഥയിലെ സങ്കീർണ്ണതകൾ, ഗർഭം അലസൽ എന്നിവയേയും ഇത് ബാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

പ്രവചനാതീതമായ കാലാവസ്ഥ കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു. അതി കഠിനമായ തണുപ്പ് തീവ്ര ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. അതേസമയം വരൾച്ചയും തീവ്രമായ മഴയും ജനസംഖ്യ മുരടിപ്പിന് കാരണമാകും. ബാല്യകാല രോഗങ്ങളെ കാലാവസ്ഥ സ്വാധീനിക്കുന്നതിനാൽ, സാമൂഹികവും സാമ്പത്തികവുമായ ചെലവുകൾ വർദ്ധിക്കുന്നതിന് കാരണമാകും, അത് കുടുംബങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി ദുർബലമാക്കുന്നതായും ലേഖനത്തിൽ പറയുന്നു.

 

Tags: studyPremature Birth
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies