ആടുജീവിതത്തിന് വേണ്ടി ഭ​ഗവാനെ തൊഴുത് ഞാൻ പ്രാർത്ഥിക്കും; മരുഭൂമിയിൽ കിടന്ന് പൃഥ്വിക്ക് അസുഖം പിടിച്ചതാണോയെന്ന് തോന്നി: മല്ലിക സുകുമാരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആടുജീവിതത്തിന് വേണ്ടി ഭ​ഗവാനെ തൊഴുത് ഞാൻ പ്രാർത്ഥിക്കും; മരുഭൂമിയിൽ കിടന്ന് പൃഥ്വിക്ക് അസുഖം പിടിച്ചതാണോയെന്ന് തോന്നി: മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 07:19 pm IST
FacebookTwitterWhatsAppTelegram

പൃഥ്വിരാജിന്റെ സിനിമകളിൽ എല്ലാവരും കാണണമെന്ന് ആ​ഗ്രഹമുള്ള സിനിമ ആടുജീവിതമാണെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിന് വേണ്ടി ഭ​ഗവാനോട് പ്രാർത്ഥിക്കുമെന്നും നടി പറഞ്ഞു. ആടു ജീവിതത്തിന് വേണ്ടി പൃഥ്വിരാജ് മെലിഞ്ഞത് കണ്ടപ്പോൾ ശരീരം കുറച്ചതാണോ, മരുഭൂമിയിൽ കിടന്ന് എന്തെങ്കിലും അസുഖം പിടിച്ചതാണോയെന്ന സംശയം തനിക്കുണ്ടായെന്നും താരം പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘പൃഥ്വിരാജും ഇന്ദ്രജിത്തും തമ്മിൽ എല്ലാ കാര്യങ്ങളും പറയും. ആടുജീവിതത്തിന് വേണ്ടി ഭ​ഗവാനെ തൊഴുത് ഞാൻ പ്രാർത്ഥിക്കും. ആടുജീവിതത്തിന് വേണ്ടി ഇത്രയും മെലിഞ്ഞത് കുറെ ദിവസം കഴിഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത്. ഞാൻ ഇത്രയും മെലിഞ്ഞത് അമ്മ അറിയരുതെന്നായിരുന്നു എല്ലാവരോടുമുള്ള പൃഥ്വിയുടെ നിർദ്ദേശം. ഞാൻ കുറെയേറെ കാലം കഴിഞ്ഞിട്ടാണ് ഇക്കാര്യം അറിഞ്ഞത്.

ഡോക്ടർമാർ ഇത്രയും മെലിയരുതെന്ന് പറഞ്ഞത് കേൾക്കാതെയാണ് അവൻ മെലിഞ്ഞത്. അസ്ഥിപോലെയായി അവസാനം പൃഥ്വി. ഇനി ഇത്രയും മെലിഞ്ഞ് അഭിനയിക്കില്ലെന്ന് അവസാനം അവനും പറഞ്ഞു. അവന്റെ ഫോട്ടോയൊക്കെ കണ്ടപ്പോൾ ശരീരം കുറച്ചതാണോ, മരുഭൂമിയിൽ കിടന്ന് എന്തെങ്കിലും അസുഖം പിടിച്ചതാണോയെന്നും എനിക്ക് സംശയം തോന്നി.

ഞാൻ കൂടെക്കൂടെ അവരുടെ കൂടെ പോയ ആൾക്കാരോട് ചോദിക്കുന്നുണ്ട്. അവർ ഒന്നുമില്ല ചേട്ടൻ ഇവിടെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് പറയുന്നത്. ആഹാരം കഴിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ കുറച്ചു വണ്ണം കുറക്കണം എന്നാണ് അവരുടെ മറുപടി. ഇതൊക്കെ ട്രെയിൻ ചെയ്ത് ഏൽപ്പിച്ചിട്ടുണ്ട്. ‘അമ്മ വിളിച്ചാൽ ഇങ്ങനെ പറയണം, കഷ്ടകാലത്തിന് അമ്മ അറിഞ്ഞാൽ നാളത്തെ ഫ്ലൈറ്റിന് ജോർദാനിൽ വരും’ ഇതൊക്കെയാണ് പൃഥ്വി അവരോട് പറയുക. എല്ലാവരും കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്ന പൃഥ്വിയുടെ സിനിമ ആടുജീവിതമാണ്.’- മല്ലിക സുകുമാരൻ പറഞ്ഞു .

 

Tags: SUBprthviraj sukumaranmallikasukumaran
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies