കൊച്ചി: സ്വർണവില സർവ്വകാല റെക്കോർഡിൽ. ഗ്രാമിന് 70 രൂപ വർദ്ധിച്ച് 5,945 രൂപയായി. ഇതോടെ പവന് 47,500 രൂപ ആയി. 560 രൂപയാണ് പവന് ഒറ്റ ദിവസം കൊണ്ട് വർദ്ധിച്ചത്.
രണ്ട് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്ന് അപ്രതീക്ഷ്ഷിതമായി ഉയർന്നത്. ഇന്നലെ പവന് 47,000 രൂപയായിരുന്നു വിപണിവില.