മലപ്പുറം: താനൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ ക്രൂരമായി ആക്രമിച്ച് കവർച്ച. പട്ടാപ്പകൽ താനൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.കൊൽക്കത്ത സ്വദേശി രത്തൻ ദാസാണ് ആക്രമണത്തിനിരയായത്.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.