തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഹാളിൽ ഫോൺ ഉപയോഗിച്ച അദ്ധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ രണ്ട് അദ്ധ്യാപകരിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്. ഡ്യൂട്ടിക്കിടെ ഇവരുടെ പക്കൽ നിന്നും ഫോണുകൾ കണ്ടെത്തുകയായിരുന്നു. ഇതോടെ എസ്എസ്എൽസി പരീക്ഷയുടെ ഡ്യൂട്ടിയ്ക്കായി പോകുന്ന അദ്ധ്യാപകർ മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടു പോകരുതെന്ന കർശന നിർദ്ദേശം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പുറപ്പെടുവിച്ചു.