കയ്യിൽ കിട്ടിയാൽ കടിച്ചു കീറും; തിമിംഗലം പോലും ഇവന്റെ മുന്നിൽ കുഞ്ഞൻ; കടൽജീവികളുടെ പേടിസ്വപ്‌നത്തെ കണ്ടെത്തി ശാസ്ത്ര ലോകം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കയ്യിൽ കിട്ടിയാൽ കടിച്ചു കീറും; തിമിംഗലം പോലും ഇവന്റെ മുന്നിൽ കുഞ്ഞൻ; കടൽജീവികളുടെ പേടിസ്വപ്‌നത്തെ കണ്ടെത്തി ശാസ്ത്ര ലോകം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 06:21 pm IST
Facebook
Twitter
WhatsAppTelegram

സമുദ്രത്തിന്റെ അടിത്തട്ടറിയാൻ പോകുന്ന ഗവേഷക ലോകത്തെ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ചകൾ കൊണ്ടാണ് ഓരോ ആഴങ്ങളും സ്വീകരിക്കുന്നത്. ചെറുതും വലുതുമായ മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, കടൽക്കുതിരകൾ, കടൽപാമ്പുകൾ അങ്ങനെ എത്രയെത്ര വൈവിധ്യങ്ങൾ! ആഴങ്ങളിലെ രഹസ്യങ്ങൾ തേടിയുള്ള യാത്രയിൽ ചിലപ്പോൾ മൺമറഞ്ഞു പോയ പലതിന്റെയും അവശിഷ്ടങ്ങൾ കണ്ടത്താൻ ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു ജീവിയുടെ ഫോസിലുകളാണ് ശാത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്ര ജീവികളുടെ പേടി സ്വപ്‌നമായിരുന്ന ഖിൻജാരിയ അക്യൂട്ട എന്ന കടൽ പല്ലികളുടെ ഇനത്തിൽപ്പെട്ട ജീവിയുടെ ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മൊറോക്കയിൽ നിന്നും കണ്ടെത്തിയ തലയോട്ടിയിലും മറ്റ് അവശിഷ്ടങ്ങളിലും നടത്തിയ പഠനത്തിലാണ് ഇത് ഖിൻജാരിയയുടെ ഫോസിലാണെന്ന് ഗവേഷകർ കണ്ടെത്തിയത്.

ടൈറനോസോറസ് റെക്‌സ്, ട്രൈസെറാടോപ്‌സ് തുടങ്ങിയ ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികളായിരുന്നു ഇവ. ഏകദേശം 26 അടി നീളമാണ് ഇവയുടെ വലിപ്പം. മൂർച്ചയേറിയ പല്ലുകൾ ഇവയ്‌ക്കുള്ളതിനാൽ എത്ര വലിയ ജീവികളെ പോലും നിഷ്പ്രയാസം കടിച്ചു മുറിക്കാൻ ഇവയ്‌ക്ക് സാധിക്കുമായിരുന്നു. ഇതിനുപുറമെ മറ്റു ജീവികളെക്കാൾ കട്ടിയേറിയ താടിയെല്ലുകളും ഇവയുടെ പ്രത്യേകതയായിരുന്നു. ഇന്നത്തെ കൊമോഡോ ഡ്രാഗണുകളുടെയും അനാക്കോണ്ടകളുടെയും അകന്ന ബന്ധുക്കൾ എന്നു കരുതുന്ന മൊസാസറുകൾ എന്നറിയപ്പെടുന്ന കടൽ പല്ലികളുടെ കൂട്ടത്തിലെ അംഗമാണ് ഖിൻജാരിയ അക്യൂട്ട. ചരിത്രത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൈവിധ്യമാർന്ന സമുദ്ര ജന്തുജാലങ്ങളിൽ ഒന്നാണിതെന്നും സമുദ്ര ഉരഗങ്ങളും ദിനോസറുകളും വംശനാശം സംഭവിച്ചതിനൊപ്പമാണ് ഇവയും ഇല്ലാതായതെന്നും ഗവേഷകർ പറഞ്ഞു.

Tags: SUBMoraccoKhinjaria Acuta
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies