ശിവരാത്രി മഹോത്സവം; ആലുവ നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം; ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ട് വരെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവരാത്രി മഹോത്സവം; ആലുവ നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം; ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്‌ക്ക് രണ്ട് വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 04:01 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം നാല് മുതൽ നാളെ ഉച്ച കഴിഞ്ഞ് രണ്ട് വരെ ആലുവ നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും തുടരും. മണപ്പുറത്തേക്ക് എത്തുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്ന് ജിസിഡിഎ റോഡിലൂടെ മണപ്പുറത്തേക്ക് പോകണം. ഇവിടെ കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പ്രത്യേക പാർക്കിംഗ് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.

മണപ്പുറത്ത് നിന്ന് തിരികെ പോകുന്ന വാഹനങ്ങൾ ഓൾഡ് ദേശം റോഡ് വഴി പറവൂർ കവലയിൽ എത്തി പോകണം. കൂടാതെ തോട്ടയ്‌ക്കാട്ടുകര ജംഗ്ഷനിൽ നിന്ന് മണപ്പുറത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ തോട്ടയ്‌ക്കാട്ടുകര കവലയിൽ യാത്രക്കാരെ ഇറക്കിയ ശേഷം കടുങ്ങല്ലൂർ വഴി വേണം തിരികെ പോകാൻ.

അങ്കമാലി ഭാഗത്ത് നിന്നും എത്തുന്ന സ്വകാര്യ ബസുകൾ പറവൂർ കവലയിൽ യാത്രക്കാരെ ഇറക്കി യുടേൺ എടുത്ത് മടങ്ങണം. എറണാകുളം ഭാഗത്ത് നിന്ന് ദേശീയ പാതയിലൂടെ ആലുവയിലേക്ക് എത്തുന്ന സ്വകാര്യ ബസുകൾ പുളിഞ്ചോട് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴിയിലൂടെ മുനിസിപ്പൽ സ്റ്റാൻഡിലെത്തി ആളെ ഇറക്കണം. തുടർന്ന് ബാങ്ക് ജംഗ്ഷൻ-ബൈപ്പാസ് വഴി എറണാകുളത്തേക്ക് മടങ്ങണം. പെരുമ്പാവൂർ ഭാഗത്ത് നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ പമ്പ് കവല വഴി മഹാത്മാഗാന്ധി ടൗൺ ഹാളിന് മുന്നിലെ താത്കാലിക സ്റ്റാൻഡിലെത്തിയ ശേഷം ഇവിടെ നിന്നും മടങ്ങണം.

രാത്രി എട്ട് മണിക്ക് ശേഷം പാലസ് റോഡിൽ ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ വരെ ഗതാഗതം അനുവദിക്കില്ല. രാത്രി പത്ത് മുതൽ രാവിലെ പത്ത് വരെ തൃശൂർ ഭാഗത്ത് നിന്നും എത്തുന്ന ഹെവി വാഹനങ്ങൾ അങ്കമാലിയിൽ നിന്നും തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്ത് നിന്നും എത്തുന്ന ഹെവി വാഹനങ്ങൾ കളമശേരിയിൽ നിന്നും കണ്ടെയ്‌നർ റോഡിലൂടെ പറവൂരിലെത്തി മാഞ്ഞാലി റോഡ് കടന്ന് അത്താണി ജംഗ്ഷനിലൂടെ തൃശൂർ ഭാഗത്തേക്ക് പോകണം. ദേശീയപാതയുടെ ഇരുവശത്തും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.

Tags: TRAFFIC
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies