2024 മാർച്ച് 10 മുതൽ മാർച്ച് 16 വരെയുള്ള (1199 കുംഭം 26 - മീനം 03 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 മാർച്ച് 10 മുതൽ മാർച്ച് 16 വരെയുള്ള (1199 കുംഭം 26 – മീനം 03 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 04:29 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക, രോഹിണി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വ്രതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുത് യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

അയ്യാ വൈകുണ്ഠ സ്വാമി ജയന്തിയും പൂന്താന ദിനവും ഈ വാരത്തിൽ ആചരിക്കും. ശബരിമലയിൽ ഉത്സവത്തിന് കൊടിയേറുന്നതും ഈ ആഴ്ചയിലാണ്.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെയുള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

വിദേശവുമായി ബന്ധപ്പെട്ട ജോലിയിൽ ഇരിക്കുന്നവർക്ക് ധനപരമായി ഉയർച്ച ഉണ്ടാവും. എന്നിരുന്നാലും സ്ത്രീ വിഷയങ്ങളിൽ ആരോപണ വിധേയനാകേണ്ടി വരും. തന്മൂലം മനപ്രയാസം ഉണ്ടായേക്കാം. ഹനുമത് ഭജനം ഗുണം ചെയ്യും. മദ്യപാനം, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവയിൽ നിയന്ത്രണം വെയ്‌ക്കുന്നത് വളരെയധികം ഗുണഫലം ഉണ്ടാക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ജീവിതത്തിൽ മൊത്തത്തിൽ ഒരു മാറ്റത്തിന്റെ സമയമാണ്. തൊഴിൽ, വിവാഹജീവിതം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ ഗണ്യമായ മാറ്റം അനുഭവപ്പെടും. വളരെ ചുരുക്കംപേർക്ക് അനുകൂല മാറ്റമായിരിക്കും. വരവിനേക്കാൾ ചെലവ് വർദ്ധിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

സന്തോഷകരമായ ഒരു വാരമാകാനാണ് സാധ്യത. ബന്ധുജന സമാഗമം, ഭക്ഷണ സുഖം, ധനലാഭം എന്നിവയുണ്ടാവും. പ്രണയിനികൾക്ക് ഇഷ്ടപ്പെട്ട ആളുമായിട്ടുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ലഭിക്കും. എന്നിരുന്നാലും പേപ്പറുകളിൽ ഒപ്പിടുമ്പോൾ വളരെയധികം സൂക്ഷിക്കുക. പ്രത്യേകിച്ച് സാമ്പത്തിക സംബന്ധിയായ ഡോക്യൂമെന്റിൽ.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ് വരുന്നത്. ബിസിനസുകളിൽ ഉണ്ടായിരുന്ന മന്ദത കുറയുന്ന സമയമാണ്. ശരീരസുഖം, കീർത്തി, തൊഴിൽ വിജയം, സർക്കാർ സംബന്ധമായ ജോലി ലഭിക്കുക എന്നിവ അനുഭവത്തിൽ വരും. എന്നിരുന്നാലും വാരാന്ത്യം അനാവശ്യമായ കൂട്ടുകെട്ടുകളും അന്യസ്ത്രീ ബന്ധം വഴി ധനനഷ്ടം, മാനഹാനി എന്നിവ സംഭവിക്കാനും സാധ്യതയുണ്ട്.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ജാഗ്രത പുലർത്തേണ്ട സമയമാണ്. നന്മ കരുതി അന്യ ജനങ്ങളെ സഹായിക്കുക വഴി ദോഷാനുഭവങ്ങൾ ഉണ്ടാവും.വെല്ലുവിളി ഉയർത്തുന്ന വ്യവഹാര പരാജയം, ശത്രുഭയം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ശ്രമിച്ചാൽ കർമ്മസംബന്ധമായി പേരും പ്രശസ്തിയും ലഭിക്കുന്ന സമയമാണ്. തിരെഞ്ഞെടുപ്പ് കാലം അടുത്തതിനാൽ രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക് തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിക്കുവാനുള്ള അവസരം വന്നുചേരും, അത്തരം അവസരങ്ങൾ നഷ്ടമാകാതെ ജാഗ്രതയോടെ കൈകാര്യം ചെയുക.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. രാത്രികാലങ്ങളിൽ ഉള്ള സഞ്ചാരം കഴിവതും ഒഴിവാക്കുക, വിഷ ഭയത്തിന് ഉള്ള സാധ്യതയുണ്ട്. വളരെ ശ്രദ്ധിക്കുക. ഉദരരോഗം, സ്വത്ത് തർക്കങ്ങളിൽ കേസ് വഴക്കുകൾ എന്നിവ അനുഭവത്തിൽ വന്നേക്കാം. ബാങ്ക് ഇടപാടുകളിൽ സുതാര്യത കാത്തുസൂക്ഷിക്കണം ചതി വരാൻ യോഗം ഉണ്ട്. എന്നാൽ വാരാന്ത്യം തൊഴിലാളി വഴിയും ഭൂമി വഴിയും ലാഭം, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാവും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

സന്തോഷകരമായ എന്നാൽ സൂക്ഷിക്കേണ്ട കാലമാണ്. സത് ഭാര്യ- ഭത്തൃ ലബ്ധി, വാഹനം മൂലം ഗുണാനുഭവങ്ങൾ, നിദ്രാ സുഖം, ധന നേട്ടം, സമ്മാനങ്ങൾ ലഭിക്കുക, പ്രേമകാര്യങ്ങൾ പൂവണിയുക എന്നിവ ഉണ്ടാവും. എന്നിരുന്നാലും ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തുക ഭക്ഷ്യവിഷബാധ ഏൽക്കുവാൻ സാധ്യതയുണ്ട്. കൂടാതെ ശത്രുഭയം, മനോരോഗം, ജല ഭയം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ആത്മ സംതൃപ്തി ലഭിക്കുന്ന ആഴ്ച ആയിരിക്കും. സത് സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടാനും അവരോടൊപ്പം ചെലവഴിക്കാനും അവസരം ഉണ്ടാവും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ അനുഭവത്തിൽ വരും. ജോലിയിൽ സ്ഥാനക്കയറ്റം, മേലധികാരിയിൽ നിന്നും പാരിതോഷികങ്ങൾ ലഭിക്കുകയും ചെയ്യും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

വളരെ ജാഗ്രത പുലർത്തേണ്ടുന്ന വാരം ആണ്. പ്രത്യേകിച്ചും വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കുക. അപകടങ്ങൾ, നഷ്ടങ്ങൾ ഒക്കെയും യോഗം കാണുന്നു. വാതരോഗം, ഗ്യാസ്ട്രബിൾ എന്നീ അസുഖങ്ങൾ ഈ വാരത്തിൽ ഭക്ഷണത്തിലും മരുന്നിലും ശ്രദ്ധ ചെലുത്താത്ത പക്ഷം രോഗം മൂർച്ഛിച്ചു വലിയ ദുരിതങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ട്. എന്നിരുന്നാലും ആശ്വാസമായി വാരാന്ത്യം ശത്രുഹാനി, ധനയോഗം, ഭക്ഷണ സുഖം എന്നിവ ലഭിക്കും. വളരെ അകന്നു കഴിഞ്ഞ ബന്ധുക്കൾ ഒരുമിക്കാൻ അവസരം ഉണ്ടാവും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

മാനസിക സംഘർഷം നിറഞ്ഞ വാരമായിരിക്കും. കുടുംബത്തിൽ കലഹം, ബന്ധുക്കൾ തമ്മിൽ വിരോധം, ദമ്പതികൾ തമ്മിൽ അനൈക്യം സഹോദരങ്ങൾ തമ്മിൽ മാത്സര്യം ഒക്കെയും നേരിടേണ്ടി വന്നേക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയുക. അശ്രദ്ധ കാരണം നിയമ ലംഘനം നടത്തുകയും, തന്മൂലം പിഴ അടക്കേണ്ടതായും വന്നേക്കാം. ഉദര രോഗം അവഗണിക്കാതെ തുടക്കത്തിൽ തന്നെ ചികിൽസിച്ചാൽ വലിയ ദുരിതത്തിൽ നിന്നും രക്ഷ നേടാം.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഗുണഫലങ്ങൾ ഉണ്ടെങ്കിലും അരിഷ്ടത അനുഭവിക്കണ്ട വാരം ആണ്. വ്യവഹാരങ്ങളിൽ വിജയം, സാമ്പത്തിക ലാഭം, തൊഴിൽ പുരോഗതി ഒക്കെയും അനുഭവത്തിൽ വരും. മാതാവിനോ മാതൃ സ്ഥാനത്തുള്ളവർക്കോ മാതൃ ബന്ധുക്കൾക്കോ രോഗാദിദുരിതം നിശ്ചയം. സന്താനങ്ങളെകൊണ്ടുള്ള കഷ്ടത അനുഭവിക്കേണ്ടതായി വന്നേക്കാം. ഭക്ഷണസുഖക്കുറവ്, ഉറക്കക്കുറവ്, ദുസ്വപ്നം കണ്ടു ഞെട്ടുക ഒക്കെയും പ്രതീക്ഷിക്കാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ചിന്തിപ്പിക്കുന്ന വാരമായിരിക്കും. നല്ല പേരുണ്ടാകുവാനുതകുന്ന നല്ല കാര്യങ്ങൾ ചെയ്യുവാൻ അവസരം വന്നു ചേരും. തൊഴിൽ ക്ലേശം വർദ്ധിച്ചാലും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അനുകൂല ഫലം ലഭിക്കുന്നത് കൊണ്ട് ആത്മ സംതൃപ്തി ഉണ്ടാകും. ധൈര്യം, പക്വത, ചിന്താശേഷി, ഒക്കെയും അനുഭവങ്ങളിൽ നിന്നും വർദ്ധിക്കും. സൽസുഹൃത്തുക്കളെ കണ്ടു മുട്ടുവാനും അവരോടൊപ്പം സമയം ചിലവഴിക്കാനും അവസരം വന്നു ചേരും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies