ഏറ്റവും നീളമേറിയ ഇരട്ട-പാത തുരങ്കം ഇനി അരുണാചലിൽ; സെല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും നീളമേറിയ ഇരട്ട-പാത തുരങ്കം ഇനി അരുണാചലിൽ; സെല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 02:56 pm IST
FacebookTwitterWhatsAppTelegram

ഇറ്റാന​ഗർ: ലോകത്തിലെ ഏറ്റവും നീളമേറിയ ഇരട്ട-പാത ടണലായ സെല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിലെ ഇറ്റാന​ഗറിൽ എത്തിയ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് സെല ടണൽ ഉദ്ഘാടനം ചെയ്തത്.

2019 ഫെബ്രുവരി 9ന് നരേന്ദ്രമോദിയായിരുന്നു തുരങ്കത്തിന് തറക്കല്ലിട്ടത്. അതേവർഷം ഏപ്രിൽ 1ന് ടണലിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ദുഷ്‌കരമായ ഭൂപ്രദേശമായതിനാൽ പ്രതികൂല കാലാവസ്ഥ ഉൾപ്പടെയുള്ള വെല്ലുവിളികളെ തരണം ചെയ്ത് വെറും 5 വർഷം കൊണ്ടാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമം​ഗ് ജില്ലയിലെ തവാം​ഗിനെയും അസമിലെ തേസ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ടണൽ 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് (BRO) നിർമ്മാണത്തിന് പിന്നിൽ.

ഇന്ത്യ-ചൈന അതിർത്തി പ്രദേശത്ത് 825 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി പൂർത്തിയാക്കിയത്. അതിർത്തി മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് തുരങ്കം വലിയ മുതൽക്കൂട്ടാകും. സൈന്യത്തിന്റെ സു​ഗമമായ സഞ്ചാരത്തിനും ടണൽ സഹായകമാണ്.

ദുർബലമായ പരിസ്ഥിതി പ്രദേശമായതിനാൽ വർഷത്തിൽ ഭൂരിഭാ​ഗം ദിവസവും ഇവിടെ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും സംഭവിക്കാറുണ്ട്. ഈ ഘട്ടങ്ങളിൽ പ്രദേശവാസികൾക്ക് സുരക്ഷയൊരുക്കാൻ സൈന്യം വലിയ വെല്ലുവിളി നേരിട്ടിരുന്നു. തുരങ്കം യാഥാർത്ഥ്യമായതോടെ പ്രദേശത്തേക്ക് എത്തിപ്പെടാൻ സൈന്യത്തിന് ഇനി എളുപ്പത്തിൽ സാധിക്കും. ഇതോടെ തവാം​ഗിലേക്കുള്ള റോഡ് കണക്ടിവിറ്റി വർഷം മുഴുവൻ തടസമില്ലാതെ തുടരുന്നതാണ്.

Tags: Narendra Modiarunachal pradeshFEATURED2BROSela Tunnel
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies