നീറ്റ് യുജി 2024 അപേക്ഷ തീയതി നീട്ടി. മാർച്ച് 16 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളിൽ അപേക്ഷ ഫീസ് സമർപ്പിക്കണം. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മെയ് അഞ്ചിനാണ് പ്രവേശന പരീക്ഷ. അപേക്ഷ സമർപ്പിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടാൽ നീറ്റ് യുജി ഹെൽപ്പ്ലൈൻ നമ്പർ ആയ 011-40759000 ൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ nta.ac.in സന്ദർശിക്കുക.