വാച്ചും ചോക്ലേറ്റും മുതൽ വൈനും വസ്ത്രങ്ങളും വരെ; വൻ വിലക്കിഴിവിൽ പ്രീമിയം സ്വിസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ; TEPA കരാർ ചരിത്രമാകും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാച്ചും ചോക്ലേറ്റും മുതൽ വൈനും വസ്ത്രങ്ങളും വരെ; വൻ വിലക്കിഴിവിൽ പ്രീമിയം സ്വിസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ; TEPA കരാർ ചരിത്രമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യൂറോപ്യൻ രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിക്ടൺസ്റ്റീൻ, നോർവേ, സ്വിറ്റ്സർലാൻഡ് എന്നിവരടങ്ങിയ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയനുമായി (EFTA) സ്വതന്ത്ര വ്യാപാര കരാറിലേർപ്പെട്ടിരിക്കുകയാണ് ഇന്ത്യ. ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്നർഷിപ്പ് എ​ഗ്രിമെന്റ് (TEPA) അഥവാ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറിലാണ് അഞ്ച് രാജ്യങ്ങളിലെ പ്രതിനിധികളും തമ്മിൽ ഒപ്പുവച്ചത്. യൂറോപ്യൻ മേഖലയിലേക്കും തിരിച്ചും വ്യാപാരനിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് വൻ ചുവടുവയ്പ്പാകുന്ന കരാർ ഇന്ത്യയിൽ അനവധി പരിഷ്കാരങ്ങൾക്കും പുരോ​ഗതിക്കും സാമ്പത്തിക മാറ്റങ്ങൾക്കും കാരണമാകും. വിവിധ സ്വിസ് ഉത്പന്നങ്ങളുടെ നിരക്കിലും ലഭ്യതയിലും വലിയ വ്യത്യാസമാണ് ഇന്ത്യൻ വിപണി അഭിമുഖീകരിക്കുക.

ഉയർന്ന ​ഗുണമേന്മയുള്ള നിരവധി സ്വിസ് ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി TEPA കരാർ പ്രകാരം ഇന്ത്യ കുറച്ചിട്ടുണ്ട്. ഇതിൽ സ്വിസ് വാച്ചുകൾ, ചോക്ലേറ്റുകൾ‌, ബിസ്കറ്റുകൾ, ക്ലോക്കുകൾ എന്നിവ ഉൾപ്പെടുന്നു. ആഭ്യന്തര ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ ​ഗുണം ചെയ്യുന്നതിനൊപ്പം പ്രീമിയം സ്വീസ് ഉത്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും.

അഞ്ച് രാജ്യങ്ങൾക്കിടയിലുള്ള കരാറായതിനാൽ ഇത് പ്രാബല്യത്തിൽ വരാനുള്ള നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കും. സങ്കീർണ്ണമായ പ്രിക്രിയകൾ ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിവർത്തന കാലമായിരിക്കും പിന്നീടുണ്ടാകുന്നത്. വരുന്ന ഏഴ്-എട്ട് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായിട്ടാകും സ്വിസ് ഉത്പന്നങ്ങളുടെ താരിഫിൽ മാറ്റം വരിക.

സ്വിസ് പഴങ്ങൾ, കോഫി കാപ്സ്യൂളുകൾ, ഓയിൽ, മധുരങ്ങൾ, പ്രൊസസ്ഡ് ഫുഡ്, സ്മാർട്ട്ഫോൺ, ബൈസിക്കിൾ പാർട്സ്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലോക്ക്, വാച്ചുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ, ഇരുമ്പ്-സ്റ്റീൽ ഉത്പന്നങ്ങൾ, തുടങ്ങിയവയ്‌ക്ക് വില കുറയും. കട്ട് ചെയ്ത, പോളിഷ് ചെയ്ത വജ്രങ്ങളുടെ താരിഫ് 2.5 ശതമാനമായി കുറയും. ഇതും ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക.

5 ഡോളർ മുതൽ 15 ഡോളർ വരെ വിലമതിപ്പുള്ള വൈനുകൾക്ക് ആദ്യ വർഷം 100-150 ശതമാനം വരെ ഡ്യൂട്ടി കുറയും. പത്ത് വർഷം കൊണ്ട് 50 ശതമാനമായി ഡ്യൂട്ടി എത്തും. 15 ഡോളറിന് മുകളിൽ വിലയുള്ള വൈനുകൾക്ക് ആദ്യം 150 ശതമാനവും പിന്നീട് 75, 25 എന്നിങ്ങനെ ഡ്യൂട്ടിയിൽ ഇളവ് വരും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് സ്വിറ്റ്‌സർലാൻഡ്. ഉഭയകക്ഷി വ്യാപാരത്തിൽ നിർണായക പങ്ക് വഹിക്കുന്ന രാജ്യമാണിത്. 2022-23ൽ സ്വിറ്റ്‌സർലാൻഡുമായുള്ള വ്യാപാരക്കമ്മി 14.45 ബില്യൺ ഡോളറായിരുന്നു. സ്വർണം, യന്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കൽക്കരി, ഒപ്റ്റിക്കൽ ഉപകരണങ്ങൾ, വാച്ചുകൾ, സോയാബീൻ ഓയിൽ, ചോക്ലേറ്റുകൾ എന്നിവയാണ് സ്വിറ്റ്സർലാൻഡിൽ നിന്നുള്ള പ്രധാന ഇറക്കുമതികൾ.

Tags: switzerlandIndiaFEATURED2TEPA
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies