പ്രധാനമന്ത്രിയുടെ സ്ഥാനം എന്നും ജനങ്ങളുടെ മനസിൽ; വൈകാതെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് എസ്.ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ സ്ഥാനം എന്നും ജനങ്ങളുടെ മനസിൽ; വൈകാതെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 05:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം എന്നും ജനങ്ങളുടെ മനസിലാണെന്ന പ്രശംസയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലോകത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും, വികസിത് ഭാരത് എന്നത് അർത്ഥമാക്കുന്നത് ഇതാണെന്നും എസ്.ജയശങ്കർ ചൂണ്ടിക്കാട്ടി. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ വികസിത് ഭാരത് അംബാസഡർ ആർട്ടിസ്റ്റ് വർക്ക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കല എന്ന മാദ്ധ്യമത്തിലൂടെ വികസിത് ഭാരതിന്റെ വിവിധ ആവിഷ്‌കാരങ്ങൾ ഇന്ന് ഇവിടെ കാണാൻ സാധിക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. മോദി കി ഗ്യാരണ്ടി എന്നത് രാജ്യം അംഗീകരിക്കുന്നവെന്ന സന്ദേശമാണ് ഇതിലൂടെ ഊട്ടി ഉറപ്പിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഇന്ത്യയുടെ വൈവിധ്യം അനുഭവിക്കാൻ അവസരമുണ്ടാകണം. ജി 20 നടത്തിയതും ഇതേ ലക്ഷ്യം വച്ചാണ്.

രാജ്യതലസ്ഥാനത്ത് മാത്രമായി ജി20 പരിമിതപ്പെടുത്തരുത് എന്ന് കരുതിയിരുന്നു. രാജ്യത്തെ പ്രധാന ഇടങ്ങളെല്ലാം ജി20ക്ക് വേദിയായി. ലോകത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നു എന്നതാണ് വിക്ഷിത് ഭാരത് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ രാജ്യത്തെക്കുറിച്ച് എല്ലാവരും അറിയേണ്ടത് പ്രധാനമാണ്. ചന്ദ്രയാനെ ഉൾപ്പെടുത്തിയുള്ള കലകളും ഇവിടെ കാണാൻ സാധിച്ചു. പ്രധാനമന്ത്രിയും ചന്ദ്രയാനുമെല്ലാം ജനങ്ങളുടെ മനസിൽ അത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

വികസിത് ഭാരതിന് പല വശങ്ങളുണ്ട്. വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് നമ്മൾ. ഇപ്പോൾ അഞ്ചാം സ്ഥാനത്താണെങ്കിലും വൈകാതെ തന്നെ ഇന്ത്യയുടെ സ്ഥാനം മൂന്നിലേക്ക് ഉയരും. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷന്റെ ഭാഗമായ ഐസ്ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ പങ്കാളിത്ത സഹകരണത്തോടെ പ്രവർത്തിക്കാനൊരുങ്ങുകയാണ്. പിയൂഷ് ഗോയലിനെ ഈ സമയം അഭിനന്ദിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണിത്. അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്ന നടപടിയാണിതെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.

 

Tags: S JaishankarIndiaFEATURED2vikshit bharat
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies