പത്തനംതിട്ട: അടൂരിൽ വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ. കടമ്പനാട് വില്ലേജ് ഓഫീസറായ ഇളംപള്ളിയിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മനോജ് വാതിൽ തുറക്കാതെ വന്നതോടെ ബന്ധുക്കളും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് ഇയാളെ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.