ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി അജിത് ഡോവൽ; ഗാസയിലെ സ്ഥിതിഗതികൾ ചർച്ചയായി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി അജിത് ഡോവൽ; ഗാസയിലെ സ്ഥിതിഗതികൾ ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 05:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഗാസ മുനമ്പിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും, ഹമാസിനെതിരായ പോരാട്ടത്തിലെ മുന്നേറ്റത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ, മാനുഷിക സഹായം എത്തിക്കുന്നത് തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്‌ച്ചയിൽ ചർച്ചയായതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

സമൂഹമാദ്ധ്യമത്തിൽ നെതന്യാഹുവിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ടത്. നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡയറക്ടർ, പ്രധാനമന്ത്രിയുടെ വിദേശനയ ഉപദേഷ്ടാവ്, ഇസ്രായേലിലെ ഇന്ത്യൻ അംബാസിഡർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം ഹമാസിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വിജയം കാണാതെ ഇസ്രായേൽ സൈനികർ മടങ്ങില്ലെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസവും നെതന്യാഹു ആവർത്തിച്ചു.

13,000ത്തിലധികം ഹമാസ് ഭീകരരെ പോരാട്ടത്തിൽ വധിക്കാനായെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഗാസയുടെ തെക്കൻ മുനമ്പിൽ ആക്രമണം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നെതന്യാഹു വ്യക്തമാക്കി. ” ഇസ്രായേൽ ഇന്ന് വിജയത്തോട് വളരെ അടുത്ത് നിൽക്കുകയാണ്. റഫയിൽ അവശേഷിക്കുന്ന ഭീകര ബറ്റാലിയനുകൾക്കെതിരെ സൈനിക നടപടി ആരംഭിക്കുകയാണ്. ആഴ്‌ച്ചകൾക്കുള്ളിൽ ഇതിൽ വിജയം നേടുമെന്നും” നെതന്യാഹു പറയുന്നു.

Tags: israelbenjamin nethanyahuHamas
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies