ഹിന്ദുവായ ഭാര്യയെ മതം മാറ്റണമെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ ; പറ്റില്ലെന്ന് യുവാവ് ; ഭാര്യയെ ഇസ്ലാമാക്കുന്നതിന് പകരം യുവാവ് ഹിന്ദുമതം സ്വീകരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവായ ഭാര്യയെ മതം മാറ്റണമെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ ; പറ്റില്ലെന്ന് യുവാവ് ; ഭാര്യയെ ഇസ്ലാമാക്കുന്നതിന് പകരം യുവാവ് ഹിന്ദുമതം സ്വീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

സഹരൻപൂർ : ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തിയ യുവാവ് ഒടുവിൽ ഹിന്ദുമതം സ്വീകരിച്ചു . സഹരൻപൂർ സ്വദേശി സാജിദ് ആണ് മതം മാറി, സാജിദ് സത്ബീർ റാണയായത് .

സാജിദ് ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതു മുതൽ സാജിദിന്റെ വീട്ടുകാർ ശല്യം ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല തീവ്ര ഇസ്ലാമിസ്റ്റുകൾ സാജിദിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടർന്നാണ് ഭീഷണികൾക്ക് മുൻപിൽ തോൽക്കാൻ മനസ്സിലാതെ സാജിദ് മതം മാറിയത്.

4 വർഷം മുൻപാണ് സാജിദ്, അലിഗഢിൽ നിന്നുള്ള അനിത എന്ന ഹിന്ദു യുവതിയെ പരിചയപ്പെടുന്നത്. അനിത നേരത്തെ വിവാഹിതയായിരുന്നു. രണ്ട് കുട്ടികളും ഉണ്ടായിരുന്നു, എന്നാൽ വിവാഹമോചനം നേടിയിരുന്നു. സൗഹൃദം പ്രണയമായതോടെ സാജിദ് അനിതയെ വിവാഹം കഴിച്ചു, ഇരുവരും സന്തോഷത്തോടെ ജീവിക്കാനും തുടങ്ങി.

എന്നാൽ, ഇതറിഞ്ഞ സാജിദിന്റെ വീട്ടുകാർ സാജിദിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. തുടർന്ന് സാജിദ് അനിതയ്‌ക്കൊപ്പം വാടക വീട്ടിൽ താമസം തുടങ്ങി. രണ്ടുപേരും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായതിനാൽ ഇരുവരും അവരവരുടെ മതമാണ് പിന്തുടർന്നിരുന്നത്. എന്നാൽ, ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ സാജിദിനെ പീഡിപ്പിക്കാൻ തുടങ്ങി. തീവ്ര ഇസ്ലാമിസ്റ്റുകളാകട്ടെ ഭാര്യയെ മതം മാറ്റണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.

ഇതിന് ശേഷം സാജിദ് ഹിന്ദു സംഘടനയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഹിന്ദു സംഘടനയുടെ പ്രവർത്തകർ സാജിദിന് ആറ് മാസത്തെ സമയം നൽകി, ആദ്യം നിങ്ങൾ ഹിന്ദു മതത്തെ കുറിച്ച് പഠിക്കൂവെന്നും അതിനുശേഷം നിങ്ങളുടെ മതം മാറൂവെന്നുമാണ് അവർ പറഞ്ഞതെന്ന് സാജിദ് പറയുന്നു .

ആറ് മാസത്തിന് ശേഷം ഇന്ന് സാജിദിനെ സഹാരൻപൂരിലെ ഹരി മന്ദിറിൽ വെച്ച് ഗംഗാജലം നൽകി ശുദ്ധീകരിച്ച ശേഷം സനാതന ധർമ്മത്തിലേക്ക് സ്വീകരിച്ചു.

Tags: sanathan dharma
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies