ആത്മനിർഭര ഭാരതത്തിലേക്ക് മറ്റൊരു ചുവടുവയ്പ്പ് കൂടി; രാജ്യത്തിന് ആത്മവിശ്വാസം പകർന്ന് 'ഭാരത് ശക്തി'
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭര ഭാരതത്തിലേക്ക് മറ്റൊരു ചുവടുവയ്പ്പ് കൂടി; രാജ്യത്തിന് ആത്മവിശ്വാസം പകർന്ന് ‘ഭാരത് ശക്തി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരുന്ന സൈനിക ശക്തിയുടെ ‘ ഭാരത് ശക്തി’ അഭ്യാസ പ്രകടനം ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസമേകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിർഭര ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിതെന്നും ഏത് വെല്ലുവിളികളെയും നേരിടാൻ ഭാരതം സജ്ജമായിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഭാരത് ശക്തിയുടെ അഭ്യാസപ്രകടനമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ പൊഖ്‌റാനിൽ നടന്ന സൈനിക ശക്തിയുടെ ഭാരത് ശക്തി അഭ്യാസപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തമായിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇന്ന് നാം കണ്ടത്. ആത്മനിർഭര ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിത്. കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ മേഖലയിൽ 150ലധികം സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ സാധിച്ചു. പ്രതിരോധ മേഖയിലെ ആത്മനിർഭരത, ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. യുദ്ധവിമാനങ്ങൾ പറന്നുയരുന്നു, അവയുടെ മുഴക്കവും ഭാരത് ശക്തി അഭ്യാസപ്രകടനത്തിന്റെ വീര്യവും പുതിയ ഭാരതത്തിനായുള്ള ആഹ്വാനമാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാജ്യം കണ്ട പ്രകടനങ്ങൾ സായുധസേനയുടെ ധീരത നിറഞ്ഞ സംയുക്ത അഭ്യാസങ്ങളാണ്. പ്രതിരോധ മേഖലയെ സ്വയംപര്യാപ്തമാക്കാൻ കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യം ആത്മനിർഭരത കൈവരിക്കണമെങ്കിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് നിർത്തണമെന്നും അതിനായുള്ള ശ്രമങ്ങളാണ് കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മേക്ക് ഇൻ ഇന്ത്യയുടെ വിജയം നമുക്ക് മുന്നിൽ തന്നെയുണ്ട്. ഇന്ത്യ വികസിപ്പിച്ചെടുത്ത തോക്കുകൾ, ടാങ്കുകൾ, കപ്പലുകൾ, ഹെലികോപ്റ്ററുകൾ, മിസൈലുകൾ ഇവയെല്ലാം ഭാരത് ശക്തിയാണ്. ഇന്ന് നമ്മുടെ പൈലറ്റുമാർ ഇന്ത്യൻ നിർമ്മിത തേജസ് യുദ്ധവിമാനങ്ങൾ പറത്തുന്നു, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ പറത്തുന്നു, ഇതിലെല്ലാം രാജ്യത്തിന് അഭിമാനിക്കാം. കര, വായു, കടൽ, സൈബർ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ഭാരതം തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഭാരത് ശക്തിയുടെ അഭ്യാസപ്രകടനങ്ങളെന്നും പ്രതിരോധ മേഖലയ്‌ക്കായി കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: pm modiFEATURED2Bharath Sakthi
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies