ഹീറോ അല്ല 'ഷീ'റോ ഷീനാ റാണി; ദിവ്യാസ്ത്ര ദൗത്യത്തിന് പിന്നിലെ നാരീശക്തി; ഭാരതത്തിൽ ചരിത്രം കുറിച്ച DRDO ശാസ്ത്രജ്ഞ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹീറോ അല്ല ‘ഷീ’റോ ഷീനാ റാണി; ദിവ്യാസ്ത്ര ദൗത്യത്തിന് പിന്നിലെ നാരീശക്തി; ഭാരതത്തിൽ ചരിത്രം കുറിച്ച DRDO ശാസ്ത്രജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 09:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ തദ്ദേശീയ മിസൈലായ അ​ഗ്നി-5ന്റെ പരീക്ഷണം വിജയകരമായ വിവരം കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ‘മിഷൻ ദിവ്യാസ്ത്ര’ എന്ന് പേരിട്ട ദൗത്യം ഭാരതത്തിന്റെ യശസ്സുയർത്തിയതിനൊപ്പം ആത്മനിർഭരതയിലേക്ക് വലിയൊരു ചുവടുവയ്പ്പ് കൂടിയാണ് നടത്തിയത്. ഹൈദരാബാദിലെ ഡിആർഡിഒ ആസ്ഥാനത്ത് ദിവ്യാസ്ത്ര ദൗത്യത്തിനായി നേതൃത്വം നൽകിയത് ഷീനാ റാണിയാണെന്നത് രാജ്യത്തെ സ്ത്രീശാക്തീകരണം കൂടി ഉയർത്തിക്കാട്ടുകയാണ്.

ആണവായുധ പ്രഹര ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5ന് വേണ്ടി 1999 മുതലാണ് ഷീനാ റാണി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇന്ന് ഭാരതത്തിന്റെ പ്രതിരോധ ​ഗവേഷണ ഏജൻസിയിൽ നിന്ന് ദിവ്യാസ്ത്രം വികസിപ്പിച്ച ദിവ്യ പുത്രിയെന്നും രാജ്യത്തിന്റെ ‘ഷീറോ’ എന്നും അറിയപ്പെടുകയാണ് ഷീന.

ഭാരതത്തെ സംരക്ഷിക്കാനുള്ള ഡിആർഡിഒ കുടുംബത്തിലെ അം​ഗമാണ് താനെന്ന് ഷീന റാണി പറയുന്നു. അ​ഗ്നി സീരീസ് മിസൈലുകൾ വികസിപ്പിച്ചതിൽ സുപ്രധാന പങ്കുവഹിച്ച ഇതിഹാസ മിസൈൽ ടെക്നോളജിസ്റ്റ് ടെസ്സി തോമസ് എന്ന ഭാരതത്തിന്റെ അ​ഗ്നിപുത്രിയെയാണ് താൻ മാതൃകയാക്കിയതെന്ന് അവർ വ്യക്തമാക്കി.

ഡിആർഡിഒയുടെ അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയിൽ എനർജിയുടെ പവർഹൗസ് എന്നാണ് 57-കാരിയായ ശാസ്ത്രജ്ഞ അറിയപ്പെടുന്നത്. വിദ​ഗ്ധ പരിശീലനം ലഭിച്ച ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എഞ്ചിനീയറാണ് ഷീന. തിരുവനന്തപുരം എഞ്ചിനീയറിം​ഗ് കോളേജിൽ നിന്നും ബി​രുദം കരസ്ഥമാക്കിയ ഇവർ ഏകദേശം എട്ട് വർഷത്തോളം ഭാരതത്തിന്റെ അഭിമാന റോക്കട്രി ലാബായ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) പ്രവർത്തിച്ചിരുന്നു. 1998ൽ പ്രൊഖ്രാനിൽ നടന്ന ആണവായുധ പരീക്ഷണത്തിന് ശേഷം ഡിആർഡിഒയുടെ ഭാ​ഗമായി.

1999 മുതൽ അ​ഗ്നി സീരീസ് മിസൈലുകളുടെ ലോഞ്ച് കൺട്രോൾ സിസ്റ്റത്തിലാണ് റാണി പ്രവർത്തിച്ചത്. ഭാരതത്തിന്റെ മിസൈൽമാനും മുൻ രാഷ്‌ട്രപതിയും ഡിആർഡിഒ മുൻ മേധാവിയുമായ ഡോ. എപിജെ അബ്ദുൾകലാമാണ് തന്റെ റോൾമോഡലെന്നും അദ്ദേഹത്തിൽ നിന്നും വലിയരീതിയിൽ പ്രചോദനം ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടെന്നും ഷീന റാണി പറയുന്നു. യാദൃശ്ചികമെന്നോണം കലാമിനെ പോലെ വിഎസ്എസ് സിയിൽ നിന്ന് തന്നെയായിരുന്നു ഷീനയും കരിയർ ആരംഭിച്ചത്.

ഡിആർഡിഒയിൽ മിസൈലുകൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചയാളാണ് ഷീനയുടെ ഭർത്താവ് പിഎസ്ആർഎസ് ശാസ്ത്രി. കൂടാതെ 2019 ൽ ഐഎസ്ആർഒ വിക്ഷേപിച്ച കൗടില്യ ഉപ​ഗ്രഹത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ഇലക്ട്രോണിക് ഇൻ്റലിജൻസ് ശേഖരിക്കാൻ ഉപയോ​ഗപ്രദമായ സാറ്റ്ലൈറ്റായിരുന്നു കൗടില്യ.

Multiple Independently Targetable Re-Entry Vehicle (MIRV) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ ആദ്യ വിജയകരമായ പരീക്ഷണം മിഷൻ ദിവ്യാസ്ത്ര എന്ന പേരിൽ ഒഡീഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് നടത്തിയത്. ഇതോടെ യുഎസ്, യുകെ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേർക്കപ്പെട്ടിരിക്കുകയാണ്. MIRV ശേഷിയുള്ള മിസൈൽ തദ്ദേശീയമായി വികസിപ്പിച്ച ആറാമത്തെ രാജ്യമായി ഭാരതം മാറി.

Tags: Missiledrdoscientistagni 5Mission Divyastra
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies