വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പാർലമെന്റ് അംഗം റിച്ച് മക്ക്കോർമിക്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വീണ്ടും അധികാരത്തിലേറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യയുടെ കുതിപ്പിനെ കുറിച്ചും കഴിഞ്ഞ ദശകത്തിൽ ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പുരോഗമനപരമായ സാമ്പത്തിക നയങ്ങളെക്കുറിച്ചും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തെക്കുറിച്ചും മക്ക്കോർമിക് സംസാരിച്ചു. ഇന്ത്യ സമ്പദ് വ്യവസ്ഥ പ്രതിവർഷം നാല് മുതൽ എട്ട് ശതമാനം വരെ വളർച്ചയാണ് കൈവരിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം ഇത് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും നയതന്ത്രബന്ധവും വളർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജിയയിൽ നിന്നുള്ള പാർലമെന്റ് അംഗവും ആംഡ് സർവീസസ് ആൻഡ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ ഹൗസ് കമ്മിറ്റി അംഗവുമാണ് മക്ക്കോർക്ക്.