ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിമർശിക്കുന്നവർക്ക് മറുപടിയുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. 75 വർഷമായി കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ചെയ്യാൻ സാധിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
‘ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളിലുള്ള ജനങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും അതിക്രമങ്ങളും പീഡനങ്ങളും നേരിടുന്നു. അവരുടെ വേദനയെ കുറിച്ച് എങ്ങനെ ചിന്തിക്കാതിരിക്കും. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കും. അതിക്രമങ്ങൾ നേരിടുന്ന പാവങ്ങൾക്ക് പൗരത്വം നൽകും. അയൽ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെത്തിയവർക്ക് പൗരത്വം നൽകാനുള്ളതാണ് ഈ നിയമം’- ഠാക്കൂർ പറഞ്ഞു.