പാലക്കാട്: പാട്ടാമ്പിയിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പെരുമടിയൂർ സ്വദേശി ഷമീമയാണ് മരിച്ചത്. 27 വയസായിരുന്നു. പട്ടാമ്പി-ഗുരുവായൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഷമീമയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യയാണ് ഷമീമ.