മുസാഫർപൂർ ; കല്യാണം ഷൂട്ട് ചെയ്യാൻ പോയ വീഡിയോഗ്രാഫർ വരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയോടൊപ്പം ഒളിച്ചോടി. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ ചന്ദ്വാര ഘട്ടിലെ ദാമോദർപൂർ പ്രദേശത്താണ് സംഭവം.
ഇവിടെ ഒരു വിവാഹ ചടങ്ങിൽ വീഡിയോഗ്രഫി ചെയ്യാനെത്തിയ യുവാവ് വരന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ തട്ടിക്കൊണ്ടുപോയതായാണ് പരാതി.
മാർച്ച് 6 നാണ് പെൺകുട്ടിയുടെ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്നത് . വിവാഹ ഘോഷയാത്ര മറ്റൊരു ഗ്രാമത്തിലേക്ക് പോകാനിരിക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾ ഷൂട്ട് ചെയ്യാനായി ഗ്രാമത്തിലെ തന്നെ വീഡിയോഗ്രാഫർ ഗോലുകുമാറിനെയും വിളിച്ചിരുന്നു. ഇതിനിടെ വരന്റെ സഹോദരി മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി .
രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ തുടങ്ങി. രണ്ടു ദിവസമായിട്ടും പെൺകുട്ടിയെ കണ്ടെത്താനായില്ല. അന്വേഷണത്തിൽ ഗോലു തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞുവെന്നാണ് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത് . സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.