മുംബൈ: ബോളിവുഡിലെ ഏത് പാർട്ടിയോ വിവാഹമോ അതുമല്ല മറ്റു ചടങ്ങുകൾ എന്തയാലും അവിടെ ഒരാളുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകാറുണ്ട്. ഇയാൾ ഒരു ബോളിവുഡ് നടനോ ഒരു ഇൻഫ്ലുവൻസറോ അല്ല…ആരാണിയാൾ എന്നൊരു സംശയം ഏതൊരാൾക്കും ഉണ്ട്. എല്ലാ സെലിബ്രറ്റികൾക്കൊപ്പവും ചിത്രം പകർത്തുന്ന യുവാവിനെ ഏറ്റവും ഒടുവിൽ കണ്ടത് അംബാനി കുടുംബം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു. പോപ് ഇതിഹാസം റിഹാനയ്‌ക്കൊപ്പവും ഇയാളെ ആഘോഷങ്ങളിൽ കാണാനായി.
ബോളിവുഡിലെ ബോയ് ഫ്രണ്ടെന്ന് അറിയപ്പെടുന്ന ഓർഹാൻ അവട്രാമനി ഓറിയാണ് ഈ വൈറൽ യുവാവ്. ഇയാളുടെ സോഷ്യൽ മീഡിയ പരിശോധിച്ചാൽ ബോളിവുഡിലെ എല്ലാ സെലിബ്രറ്റികളുമായുള്ള ചിത്രങ്ങളുണ്ട്. പ്രമുഖരുടെ മക്കളുമായി ചങ്ങാത്തമുള്ള ഓറി ഇവർക്കൊപ്പം അവധിക്കാല ആഘോഷങ്ങൾക്കും പോകാറുണ്ട്. എന്നാൽ എന്താണ് ഇയാളുടെ വരുമാന മാർഗം എന്നൊരു സംശയം ഏവർക്കുമുണ്ടായിരുന്നു. ഇതിന് ഓറി തന്നെ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്. ഫോര്‍ബ്സ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് പണം ലഭിക്കുന്നതെന്ന് എങ്ങനെയെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
“ആളുകൾ എന്നെ വിവാഹത്തിന് വിളിക്കുന്നു, അവർക്ക് 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഞാൻ അതിഥിയായിട്ടല്ല, ഒരു സുഹൃത്തായി, വരനൊപ്പമോ മറ്റാർക്കെങ്കിലുമൊപ്പമോ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. സന്തോഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. മറ്റുള്ളവർക്കും എനിക്കും സന്തോഷം നൽകുന്ന പരിപാടികളിൽ പങ്കെടുക്കാൻ ഞാന്‍ എന്നും തയ്യറാണ്.നിലവിൽ എന്റെ പ്രാഥമിക വരുമാന മാർഗം തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കലാണ്”-ഓറി അഭിമുഖത്തില്‍ പറഞ്ഞു.
View this post on Instagram
“>
View this post on Instagram















