"എന്നെ 'ഹിന്ദുത്വ ഭീകര'നാക്കി; മുസ്ലീമിനെ തുപ്പുന്ന സീനിൽ അഭിനയിച്ചെന്ന് പ്രചരിപ്പിച്ചു; മേപ്പടിയാനും മാളികപ്പുറവും പലരെയും അലോസരപ്പെടുത്തി"
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്നെ ‘ഹിന്ദുത്വ ഭീകര’നാക്കി; മുസ്ലീമിനെ തുപ്പുന്ന സീനിൽ അഭിനയിച്ചെന്ന് പ്രചരിപ്പിച്ചു; മേപ്പടിയാനും മാളികപ്പുറവും പലരെയും അലോസരപ്പെടുത്തി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 03:55 pm IST
Facebook
Twitter
WhatsAppTelegram

സിനിമയ്‌ക്ക് അകത്ത് നിന്നും പുറത്തുനിന്നും നേരിട്ട മനഃപൂർവ്വമുള്ള വേട്ടയാടലുകളക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ നിന്ന്..

മേപ്പടിയാനും മാളികപ്പുറത്തിനും വിമർശനങ്ങളുടെ പെരുമഴ ലഭിച്ചിരുന്നു. പലരും നിരവധി കുപ്രചരണങ്ങൾ നടത്തി. അതെന്തിനാണെന്ന് ഇപ്പോഴും എനിക്ക് വ്യക്തമാക്കിയിട്ടില്ല. ഞാൻ പ്രൊപ്പഗണ്ട പ്രചരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ‘ഹിന്ദുത്വ ഭീകരൻ’ എന്നൊക്കെയുള്ള കടുത്ത വാക്കുകൾ പോലും എനിക്കെതിരെ ഉപയോ​ഗിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മേപ്പടിയാൻ ചിത്രം പലരെയും അലോസരപ്പെടുത്തി. അതിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോ​ഗിച്ചു എന്നുള്ളതായിരുന്നു പ്രധാന കാരണം. വലിയ താരങ്ങൾ അഭിനയിച്ച പല ചിത്രങ്ങളിലും എസ്ഡിപിഐ അടക്കമുള്ള സംഘടനകളെ കാണിച്ചിട്ടുണ്ട്. അതിലൊന്നും ആർക്കും ഒരു പ്രശ്നവും തോന്നിയിട്ടില്ല. അപ്പോൾ ഇക്കൂട്ടരെ എന്തൊക്കെയാണ് ചൊടിപ്പിക്കുന്നതെന്ന് ആലോചിച്ച് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.

വളരെ നന്നായി ചെയ്യാൻ കഴിഞ്ഞ ചിത്രമാണ് മേപ്പടിയാൻ. സംവിധായകൻ വിഷ്ണു മോഹൻ അതിന് ദേശീയ പുരസ്കാരവും സ്വന്തമാക്കി. ഒരു സാധാരണക്കാരന്റെ അശ്രാന്തപരിശ്രമങ്ങളെ വരച്ചുകാട്ടുന്ന അതിമനോഹരമായ തിരക്കഥയായിരുന്നു മേപ്പടിയാന്റേത്. യാതൊരു തരത്തിലുള്ള വയലൻസുമില്ലാത്ത വൈകാരികമായി നമ്മോടൊപ്പം സഞ്ചരിക്കുന്ന ചിത്രം. ക്രൈം പ്ലോട്ട് ഇല്ലാതെ തന്നെ നമ്മെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞ അപൂർവ്വം ചിത്രങ്ങളിലൊന്നാണ് മേപ്പടിയാൻ. ചിത്രത്തെ അഭിനന്ദിക്കുന്ന റിവ്യൂസ് ഒന്നും തന്നെ ഞാൻ കണ്ടിരുന്നില്ല.

സിനിമ നിർമ്മിക്കാൻ പല രാഷ്‌ട്രീയ സംഘടനകളിൽ നിന്നും ഞാൻ പണം കൈപ്പറ്റിയെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഞാനെന്റെ വീട് പണയം വച്ച് ചിത്രീകരിച്ച സിനിമയാണ് മേപ്പടിയാൻ. ഒരുപക്ഷെ മേപ്പടിയാൻ പരാജയപ്പെട്ടിരുന്നെങ്കിൽ ഞാൻ എന്നെന്നേക്കുമായി കേരളം വിടേണ്ടി വന്നേനെ. സാധാരണക്കാരായ ജനങ്ങളിൽ നിന്നും നല്ല റിവ്യൂസ് ലഭിച്ചതുകൊണ്ടാണ് ആ ചിത്രം അതിജീവിച്ചത്.

മേപ്പടിയാൻ ഇറങ്ങിയതിന് ശേഷം ഇൻഡസ്ട്രിയിലെ വളരെ പ്രശസ്തനായ ഒരു വ്യക്തി എന്നെ വിളിച്ചിരുന്നു. ഒരു മുസ്ലീമിനെ തുപ്പുന്ന സീനിൽ എന്തിനാണ് അഭിനനയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അങ്ങനെയൊരു സീൻ മേപ്പടിയാനിൽ ഇല്ലെന്ന് പറഞ്ഞിട്ട് പോലും അദ്ദേഹം അത് വിശ്വസിച്ചില്ല.

മേപ്പടിയാൻ പുറത്തിറങ്ങി മൂന്ന് മണിക്കൂറിന് ശേഷം ഒരു പ്രത്യേക രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തിനോട് ചായ്‌വുള്ള യൂട്യൂബ് ചാനലിൽ നിന്ന് ഒരു റിവ്യൂ പോസ്റ്റ് ചെയ്തിരുന്നു. ആ യൂട്യൂബർ അയാളുടെ അനുമാനങ്ങൾ മാത്രം വച്ചായിരുന്നു വീഡിയോ പങ്കുവച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേർ ആ വീഡിയോ കണ്ടു. മേപ്പടിയാൻ എന്ന സിനിമ സംഘപരിവാർ പ്രൊപ്പ​ഗണ്ടയാണെന്ന് കാണിച്ച് ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്റെ സിനിമയിൽ വില്ലനായെത്തിയ കഥാപാത്രം മുസ്ലീം ആണ് എന്നുള്ളത് കൊണ്ട് ഞാൻ ന്യൂനപക്ഷത്തിന് എതിരാണെന്ന് അനുമാനിക്കുന്നത് എങ്ങനെയാണ്?

അതുപോലെ തന്നെ, ‘ഭക്തിപ്പടം’ എന്ന ടാ​ഗ് കൊടുത്ത് മാളികപ്പുറം എന്ന ചിത്രത്തെയും ആക്രമിക്കാൻ അവർ ശ്രമിച്ചു. സിനിമ പുറത്തിറങ്ങിയതിന് ശേഷം ചിലർ എന്നെ അയ്യപ്പനായി കാണുന്നുവെന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ഒരു ഇന്റർവ്യൂവിൽ ഞാൻ യാദൃശ്ചികമായി പറഞ്ഞിരുന്നു. ആ വാക്കുകളെ വളച്ചൊടിച്ചു. ഞാനൊരു ബ്ലാക്ക് ഷർട്ട് ധരിച്ചാലോ മുടിനീട്ടി വളർത്തിയാലോ താടി വളർത്തിയാലോ ഒക്കെ അസ്വസ്ഥരാകുന്ന ആളുകൾ ഇപ്പോഴും ഇവിടെയുണ്ട്. നിരപരാധികളായ കുട്ടികളെ ഉപയോഗിച്ച് ഞാൻ പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കുകയാണെന്ന് പോലും അവർ ആരോപിച്ചിരുന്നു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്താണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രശ്നം? ഏതൊരു കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണത്. – ഉണ്ണി മുകുന്ദൻ പറഞ്ഞു.

Tags: Unni Mukundaninterview
Share
Tweet
SendShare

More News from this section

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ

വാടകവീട്ടിലെ കിടപ്പുമുറിയിൽ അച്ഛനും 17കാരിയായ മകളും മരിച്ച നിലയിൽ; ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരേ ഹുക്കിൽ

ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം

Latest News

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ; നവ്‌നീതിനും ദീപികയ്‌ക്കും ഗോള്‍

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies