ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ ചെയർമാനായി റിട്ടേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ നവനീത് കുമാർ സെഹ്ഗൽ ചുമതലയേറ്റു. മൂന്ന് വർഷമോ അല്ലെങ്കിൽ 70 വയസ് തികയുന്നത് വരെയോ അദ്ദേഹത്തിന്റെ കാലാവധി. മുൻ ചെയർമാനായിരുന്ന എ സൂര്യപ്രകാശിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. നാല് വർഷമായി പ്രസാർ ഭാരതി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
യുപി കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സെഹ്ഗാൾ, യോഗി ആദിത്യനാഥ് സർക്കാരിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്നത്. 2023 ൽ സംസ്ഥാനത്തെ കായിക, യുവജനക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് അദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചത്.
മുൻ ചെയർമാനായിരുന്ന എ സൂര്യപ്രകാശ് 70 വയസ് തികഞ്ഞ ശേഷമാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു സൂര്യ കുമാർ.















