കൊല്ലം: മരുന്നും ചികിത്സാ സൗകര്യങ്ങളും ഇല്ലെങ്കിലെന്താ ഡിവൈഎഫ്‌ഐ പൊതിച്ചോറ് കൊടുക്കുന്നില്ലേയെന്ന് ചിന്താ ജെറോം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലാണ് നാട്ടുകാരനോട് പൊതിച്ചോറ് കൊടുക്കുന്നവരാണ് ഡിവൈഎഫ്‌ഐക്കാരെന്ന് ചിന്ത പറഞ്ഞത്. കേരളത്തിലെ ആരോഗ്യമേഖലയിൽ നടക്കുന്ന കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച നാട്ടുകാരനോടാണ് ഡിവൈഎഫ്‌ഐ പൊതിച്ചോറ് കൊടുക്കുന്നുണ്ടെന്നുള്ള ചിന്തയുടെ മറുപടി.
ചർച്ചയിൽ ചിന്തയും നാട്ടുകാരനും തമ്മിലുള്ള സംഭാഷണം
കൊല്ലം ജില്ലാ ആശുപത്രിയിൽ വൈകിട്ട് ആറു മണിക്ക് ശേഷം നെഞ്ചുവേദനക്ക് ചികിത്സ തേടിയെത്തിയാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഇഞ്ചക്ഷൻ, ആംബുലൻസ്, ഐവി സെറ്റ് ഒന്നുമില്ല. കൊല്ലം കോർപ്പറേഷനിൽ മൂന്ന് ആംബുലൻസാണുള്ളത്. വൈകിട്ട് ആറു മണിക്ക് ശേഷം ഇത് രോഗികൾക്ക് വിട്ടുനൽകാറില്ല. പിന്നെ എന്തിന് വേണ്ടിയാണ് ആംബുലൻസെന്ന് ചോദിച്ചപ്പോഴാണ് പൊതിച്ചോറ് നൽകാറുണ്ടെന്ന മറുപടി ലഭിച്ചത്.















