പച്ചക്കറി കഴിക്കാൻ താത്പര്യ കുറവുള്ള ഒരുപാടു പേരുണ്ട്. പ്രത്യേകിച്ച് വഴുതനങ്ങ പോലുള്ള പച്ചക്കറികൾ വളരെ ചുരുക്കം ചിലർ മാത്രമാണ് കഴിക്കാറുള്ളത്. എന്നാൽ, നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി തുടങ്ങിയവയെല്ലാം വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ, താല്പര്യമില്ലാത്തവരും ഭക്ഷണത്തിൽ വഴുതനങ്ങ ഉൾപ്പെടുത്തും. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവ അടങ്ങിയ വഴുതനങ്ങ കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കി മാറ്റും.
കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനും വഴുതനങ്ങ സഹായകമാണ്. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും. കാർബോഹൈഡ്രേറ്റ് കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ഇവ പ്രമേഹരോഗികള്‍ക്കുംഉപയോഗിക്കുന്നതിന് തടസമില്ല.















