എറണാകുളം: അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 90-ൽ അധികം വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് വിവരം. വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല.