കടലൂരിൽ നിന്ന് കണ്ടെത്തിയ ശിൽപം പല്ലവ കാലത്തെ കൊട്രവൈ ദേവതയുടേത്; ഒന്നര മാസത്തിനിടെ തമിഴ്‌നാട്ടിൽ കണ്ടെത്തുന്നത് മൂന്നാമത്തെ കൊട്രവൈ വിഗ്രഹം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലൂരിൽ നിന്ന് കണ്ടെത്തിയ ശിൽപം പല്ലവ കാലത്തെ കൊട്രവൈ ദേവതയുടേത്; ഒന്നര മാസത്തിനിടെ തമിഴ്‌നാട്ടിൽ കണ്ടെത്തുന്നത് മൂന്നാമത്തെ കൊട്രവൈ വിഗ്രഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

കടലൂർ: തമിഴ് നാട്ടിലെ കടലൂരിലെ പണ്രുട്ടിയിൽ പല്ലവ കാലഘട്ടത്തിലെ കൊട്രവൈ (ദുർഗ) വിഗ്രഹം കണ്ടെത്തി. അറിജ്ഞർ അണ്ണാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രൊഫസർമാരുൾപ്പെടെയുള്ള പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേഷണത്തിലാണ് വിഗ്രഹം കണ്ടെത്തിയത്.

കോളേജിലെ ചരിത്ര വിഭാഗത്തിലെ പ്രൊഫസർമാരായ ഡി രമേഷ്, ഡി രംഗനാഥൻ, കടലൂർ ജില്ലാ പ്രൈമറി സ്കൂൾ സൂപ്രണ്ട് എം സേതുരാമൻ എന്നിവർ ചേർന്ന് കഴിഞ്ഞയാഴ്ച നടത്തിയ ഫീൽഡ് പരിശോധനയിലാണ് ഗ്രാമത്തിലെ കുളത്തിന്റെ ബണ്ടിൽ കൊട്രവൈ വിഗ്രഹം കണ്ടെത്തിയത്.

ശില്പത്തിന് 17 സെൻ്റീമീറ്റർ വീതിയും 59 സെൻ്റീമീറ്റർ ഉയരവുമുണ്ട്. വലംകൈയിൽ ചക്രവും വാളും ഒരു ചെറിയ കത്തിയും പിടിച്ച് കീഴ്‌കൈകൊണ്ട് അഭയമുദ്ര കാണിക്കുന്ന കൊട്രവൈയെ മഹേശ്വരന്റെ തലയിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. വിഗ്രഹത്തിൽ ഇടത് കയ്യിൽ ഒരു ശംഖും വില്ലും പരിചയും പിടിച്ചിരിക്കുന്നു, താഴത്തെ കൈ തുടയിൽ വിശ്രമിക്കുന്നു.

കൊട്രവൈയോട് ചേർന്ന് വലതുവശത്ത് ഒരു ത്രിശൂലത്തിന്റെയും ഇടതുവശത്ത് ഒരു മാനിന്റെയും പ്രതീകങ്ങളുണ്ട്. താഴെ വലതുഭാഗത്ത്, ഒരു ഭക്തൻ യാഗത്തിനുള്ള തയ്യാറെടുപ്പിലിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അതേസമയം ഇടതുവശത്ത് മറ്റൊരു രൂപം ആരാധനാ ഭാവത്തിൽ ഇരിക്കുന്നു.

 

മാതൃദൈവാരാധന പണ്ടു മുതലേ പിന്തുടരുന്ന തമിഴ്‍ നാട്ടിൽ പഴയ കാലത്ത് ആരാധിച്ചിരുന്ന പ്രധാന ദേവതയായിരുന്നു കൊട്രവൈ. ഫലഭൂയിഷ്ഠത, കൃഷി, വേട്ടയാടൽ എന്നിവയുടെ ദേവതയാണ് കൊട്രവൈ എന്ന് വിശ്വസിക്കപ്പെടുന്നു. കാലക്രമത്തിൽ കൊട്രവൈ ഒരു യുദ്ധദേവതയായി മാറുകയായിരുന്നു.

തമിഴ് നാട്ടിൽ നടക്കുന്ന ഉദ്ഘനനങ്ങളിൽ കൊട്രവൈ വിഗ്രഹങ്ങൾ കണ്ടുകിട്ടുക സാധാരണമാണ്. ഇവയിൽ പലതും മൂന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ കാഞ്ചീപുരം തലസ്ഥാനമാക്കിനിലനിന്നിരുന്ന ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പല്ലവ രാജവംശത്തിന്റെ കാലത്തെ ആകാറുണ്ട് . തമിഴ്‌നാടിന്റെ വടക്കൻ ഭാഗങ്ങൾ, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുടെ ചില ഭാഗങ്ങൾ വരെ അവർ ഭരിച്ചു.

2024 ഫെബ്രുവരി ആദ്യ വാരം ചെങ്കൽപട്ട് ജില്ലയിലെ സെയ്യൂർ താലൂക്കിലെ സീതാമൂർ പ്രദേശത്ത് ചരിത്രസ്മാരകങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയായായിരുന്ന ഐ.രമേശ് എട്ടാം നൂറ്റാണ്ടിലെ കൊട്രവൈ ശിൽപം കണ്ടെത്തി.

2024 ഫെബ്രുവരി രണ്ടാം വാരം തമിഴ്‍നാട്ടിലെ ഉളുന്ദൂർ പേട്ടക്ക് സമീപത്ത് നിന്ന് കൊട്രവൈ വിഗ്രഹം കണ്ടുകിട്ടിയിരുന്നു. അഞ്ചടി ഉയരവും നാലടി വീതിയുമുള്ള കല്ലിൽ നിർമ്മിച്ച ഈ കൊട്രവൈ വിഗ്രഹത്തിന് എട്ട് കൈകൾ ഉണ്ടായിരുന്നു. കള്ളക്കുറിച്ചിയിലെ പിൽറമ്പാട്ട് വില്ലേജിലെ കൃഷിയിടത്തിൽ കണ്ടെത്തിയ1200 വർഷം പഴക്കമുള്ള ശിൽപം ആരാധനയ്‌ക്കായി ഉപയോഗിച്ചിരുന്നതായി പുരാവസ്തു വിദഗ്ധർ സ്ഥിരീകരിച്ചു.

ഇവ രണ്ടും വയലുകളിൽ നിന്നായിരുന്നു കണ്ടെത്തിയത്.

Tags: Idols FoundIdols UnearthedKotravai sculpture
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies