റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ബീജാപൂർ അതിർത്തിക്ക് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് രണ്ട് പേരെ വധിച്ചത്. കിരണ്ടുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന പുറംഗൽ, ഗാംപൂർ ഗ്രാമങ്ങൾക്ക് സമീപമുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഇവിടെ നിന്നും രണ്ട് ആയുധങ്ങളും നിരവധി വെടിക്കോപ്പുകളും പോലീസ് കണ്ടെത്തി. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. തുടർന്ന്, സുരക്ഷാസേനയും പോലീസും സംയുക്തമായാണ് രണ്ടെ പേരെ വധിച്ചത്. ഒരു പുരുഷനും സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ നിരവധി കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.