ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ വോട്ട് സംബന്ധിച്ച ഉത്തരവിൽ അവശ്യ സേവനങ്ങളിൽ മാദ്ധ്യമപ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്റെ അംഗീകാരമുള്ള മാദ്ധ്യമപ്രവർത്തകർക്കാണ് ഈ അവസരമുള്ളത്.
പോസ്റ്റൽ വോട്ടിംഗിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും മാദ്ധ്യമപ്രവർത്തകർക്ക് അപേക്ഷ ഡൗൺലോഡ് ചെയ്ത് എടുക്കാം. രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിന് മാദ്ധ്യമപ്രവർത്തകർക്കും പങ്കുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.