ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി ഓരം പ്രകാശാണ് മരിച്ചത്.
ഇയാളെ കുത്തിയെന്ന് സംശയിക്കുന്നു മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.
ഡാണാപ്പടിയിൽ മീൻകട നടത്തുകയാണ് ഓംപ്രകാശ്. സമീപത്തെ ബാറിന് മുൻ വശത്തുള്ള റോഡിൽ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.