ലഖൻ ഭയ്യാ വ്യാജ ഏറ്റുമുട്ടൽ കേസ്; മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമ്മയ്ക്ക് ജീവപര്യന്തം തടവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഖൻ ഭയ്യാ വ്യാജ ഏറ്റുമുട്ടൽ കേസ്; മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമ്മയ്‌ക്ക് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 12:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഗുണ്ടാസംഘത്തലവൻ ഛോട്ടാ രാജന്റെ മുൻ സഹായി ആയിരുന്ന രാംനാരായണ ഗുപ്തയെ വ്യാജ ഏറ്റുമുട്ടൽ കേസിൽ വധിച്ച കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമയ്‌ക്ക് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ലഖൻ ഭയ്യ എന്നറിയപ്പെടുന്ന രാംനാരായണ ഗുപ്തയെ 2006 ലായിരുന്നു വ്യാജ ഏറ്റുമുട്ടലിൽ വധിച്ചത്.

സെഷൻസ് കോടതി 2013 ജൂലൈയിൽ തെളിവുകളുടെ അഭാവത്തിൽ പ്രധാന പ്രതിയായ പ്രദീപ് ശർമ്മയെ കുറ്റവിമുക്തനാക്കി. മറ്റ് മൂന്ന് പൊലീസ്ഇൻസ്പെക്ടർമാരായ പ്രദീപ് സൂര്യവൻഷി, ദിലീപ് പലാണ്ഡെ, കോൺസ്റ്റബിൾ താനാജി ദേശായി എന്നിവരെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു. ബാക്കിയുള്ള 18 പ്രതികൾ ഏറ്റുമുട്ടലിന് പ്രേരിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു.

കേസ് പരിഗണിച്ച ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, ഗൗരി ഗോഡ്‌സെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രദീപ് ശർമയെ കുറ്റവിമുക്തനാക്കിയ 2013ലെ സെഷൻസ് കോടതി വിധി റദ്ദാക്കി. മൂന്നാഴ്ചയ്‌ക്കകം ബന്ധപ്പെട്ട സെഷൻസ് കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശർമയോട് നിർദേശിച്ചു.

13 പൊലീസുകാരുൾപ്പെടെ 22 പേർ കൊലക്കേസിൽ പ്രതികളായിരുന്നു. പ്രതികളിൽ രണ്ടുപേർ കസ്റ്റഡിയിൽ മരിച്ചു.

തന്റെ 25 വർഷത്തെ പൊലീസ് ജീവിതത്തിൽ പ്രദീപ് ശർമ്മ കുറഞ്ഞത് 112 പേരെയെങ്കിലും ഏറ്റുമുട്ടലിൽ കൊന്നതായി ആരോപിക്കപ്പെടുന്നു.

അധോലോക ബന്ധം ആരോപിച്ച് 2008 ഓഗസ്റ്റിൽ ശർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് വിവാദമായിരുന്നു. മഹാരാഷ്‌ട്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (MAT) വിധിയെ തുടർന്ന് 2009 മെയ് മാസത്തിൽ അയാളെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു.

Tags: Pradeep SharmaFake EncounterEncounter Specialist
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies