തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 800 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 49,440 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു മാസത്തിനിടെ 3120 രൂപയാണ് ഉയർന്നത്.
ഒരു ഗ്രാം സ്വർണത്തിന് 100 രൂപ ഉയർന്ന് 6,180 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,056 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.