നാട്ടിലെ രക്ഷകരെ ഓർക്കാനും മഞ്ഞുമ്മൽ; ആറാം ക്ലാസിലെ ധീരപ്രവൃത്തിക്ക് നീണ്ട വർഷങ്ങൾക്ക് ശേഷം ആദരം
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടിലെ രക്ഷകരെ ഓർക്കാനും മഞ്ഞുമ്മൽ; ആറാം ക്ലാസിലെ ധീരപ്രവൃത്തിക്ക് നീണ്ട വർഷങ്ങൾക്ക് ശേഷം ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 11:30 pm IST
Facebook
Twitter
WhatsAppTelegram

സുഹൃത്തുക്കൾക്ക് വേണ്ടി പ്രതിഫലമൊന്നും ചിന്തിക്കാതെ എന്തും ചെയ്യുന്ന നിരവധി പേർ നമ്മുടെ സമൂ​ഹത്തിലുണ്ട്. ആറ്റിങ്ങൽ സ്വദേശിയായ അക്ഷയയുടെ ജീവിതത്തിലും ഇത്തരത്തിലൊരു ദിനമുണ്ട്. സുഹൃത്തും അനുജനുമായ സഹപാഠിയെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ ദിവസം.

ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശി അക്ഷയ ഇപ്പോൾ ബിഡിഎസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ തോടെല്ലാം നിറഞ്ഞിരുന്നു. അക്ഷയ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. തന്നെക്കാൾ ഒരു വയസ് പ്രായം കുറഞ്ഞ ആൺകുട്ടികളും അക്ഷയക്കൊപ്പം ഉണ്ടായിരുന്നു.

അക്ഷയ പിന്നിലും ആൺകുട്ടികൾ മുന്നിലുമാണ് നടന്നിരുന്നത്. തോട്ടിലെ വെള്ളത്തിൽ കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് കാൽതട്ടി വെള്ളത്തിലേക്ക് വീണു. പതിനൊന്നു വയസുകാരനായ അഭിനന്ദായിരുന്നു വീണത്. നല്ല ഒഴുക്കുള്ള വെള്ളത്തിൽ അഭിനന്ദ് മുങ്ങി താണു പോകുകയായിരുന്നു. അപ്രതീക്ഷിത അപകടത്തിൽ കൂടെയുണ്ടായിരുന്ന എല്ലാവരും ഭയന്നു പോയി.

എല്ലാവരും ഭയന്നെങ്കിലും, പിന്നിലായി നടന്നു വന്നിരുന്ന അക്ഷയ ധൈര്യം സംഭരിച്ചു. സമീപത്തെ വീട്ടിലേക്ക് കയറുന്നതിനായി നിർമ്മിച്ചപാലത്തിനു നേരെയാണ് ഒഴുകി പോയത്. പിന്നിൽ തൂക്കിയിരുന്ന സ്കൂൾബാഗ് മാത്രമാണ് വെള്ളത്തിൽ പൊങ്ങി കിടന്നത്. വളരെ പെട്ടെന്ന് തന്നെ അക്ഷയ ഓടിയെത്തി. പാലത്തിന് മറുവശത്തെത്തിയ അക്ഷയ അഭിനന്ദിന്റെ ബാഗിൽ പിടിച്ചാണ് കരയ്‌ക്ക് കയറ്റിയത്. അന്ന് അക്ഷയക്ക് 12 വയസ്സും രക്ഷപ്പെട്ട അഭിനന്ദിന് 11 വയസ്സുമായിരുന്നു.

അന്ന് തന്നെ അക്ഷയ നാട്ടിലെ താരമായി കഴിഞ്ഞിരുന്നു. എന്നാൽ ഔദ്യോഗികമായി അനുമോദിക്കുകയോ ആദരിക്കുകയോ ഉണ്ടായില്ല. മഞ്ഞുമ്മൽ ബോയ്സ് സിനിമ ഹിറ്റായതോടെയാണ് നാട്ടുകാർ വീണ്ടും അക്ഷയയുടെ ധീരതയെ ഓർത്തത്. മാർച്ച് 20ന് ആറ്റിങ്ങൽ പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് ശേഷം അക്ഷയക്ക് ആദരവും നൽകി. അന്ന് അഭിനന്ദും ഉണ്ടായിരുന്നു. മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഇരുവർക്കും ഉപഹാരങ്ങൾ കൈമാറി.

ആറ്റിങ്ങൽ ഇളമ്പ ഡിഎസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളാണ് രക്ഷകയായ അക്ഷയ. ഇളമ്പ പൂവത്തിൻമൂല കുന്നിൻപുറത്ത് വീട്ടിൽ ബിജുവിന്റെയും റീനയുടെയും മകനായ അഭിനന്ദ് ഇപ്പോൾ എൻജിനിയറിങ് ആദ്യ വർഷ വിദ്യാർഥിയാണ്.

Tags: SUBMANJUMMAL BOYSAKSHAYA
Share
Tweet
SendShare

More News from this section

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

Latest News

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളില്‍ 253 പേര്‍ കസ്റ്റഡിയില്‍

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies