തൃശൂർ: പെരിങ്ങാവിൽ ലഹരി വിൽപ്പന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ആസം സ്വദേശി മുക് സിദുൽ ആലോമാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡിനും വിയ്യൂർ പൊലീസിനും ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും ലഹരിവസ്തുക്കൾ കണ്ടെടുത്തത്. യുവാക്കളെയും ഇതര സംസ്ഥാനത്തൊഴിലാളികളെയും കേന്ദ്രീകരിച്ചായിരുന്നു ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്.ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.