ഇന്ത്യയുമായുള്ള സൗഹൃദം തുടരാൻ ആഗ്രഹം; വായ്പയെടുത്ത പണം തിരിച്ചടയ്ക്കാൻ കൂടുതൽ സമയം വേണമെന്ന് മാലദ്വീപ് പ്രസിഡന്റ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുമായുള്ള സൗഹൃദം തുടരാൻ ആഗ്രഹം; വായ്പയെടുത്ത പണം തിരിച്ചടയ്‌ക്കാൻ കൂടുതൽ സമയം വേണമെന്ന് മാലദ്വീപ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 11:06 pm IST
Facebook
Twitter
WhatsAppTelegram

മാലി: വായ്പ തിരിച്ചടയ്‌ക്കാൻ സമയ പരിധി ആവശ്യമാണെന്ന അഭ്യർത്ഥനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. ഇന്ത്യയുമായുള്ള സൗഹൃദം തുടരാൻ ആഗ്രഹമുണ്ടെന്നും ഭാരതം മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 400.9 യുഎസ് ഡോളറാണ് ഇന്ത്യയ്‌ക്ക് മാലദ്വീപ് നൽകാനുള്ളത്.

ഏപ്രിലിൽ മാലദ്വീപിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുഹമ്മദ് മൊയ്‌സു ഇപ്പോൾ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ നിരവധി സഹായങ്ങൾ മാലദ്വീപിനായി നൽകിയിട്ടുണ്ടെന്നും ഇന്ത്യയുടെ സഖ്യകക്ഷികളായി തുടരാൻ ഇപ്പോഴും ആഗ്രഹമുണ്ടെന്നും മൊയ്‌സു വ്യക്തമാക്കി. കടമെടുത്ത തുക അടച്ചു തീർക്കാനുള്ള സാവകാശം ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ഭാഗത്ത് നിന്ന് മാനുഷിക സഹായങ്ങൾ മാലദ്വീപിന് നൽകുന്നുണ്ട്. ഇത്തരം സേവനങ്ങൾ വരും വർഷങ്ങളിലും തുടരണമെന്നും മൊയ്‌സു പറഞ്ഞു. വായ്പ അടച്ചു തീർക്കാൻ കാലവാധി നീട്ടണമെന്നും ഇളവുകൾ അനുവദിക്കണമെന്നും മുഹമ്മദ് മൊയ്‌സു കൂട്ടിച്ചേർത്തു. മാലദ്വീപ് സമ്പദ്വ്യവസ്ഥയ്‌ക്ക് താങ്ങാവുന്നതിലും ഭാരിച്ച വായ്പകളാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അധിക്ഷേപിച്ച മാലദ്വീപ് മന്ത്രിമാർക്കെതിരെ അനുകൂല സമീപനമാണ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു കൈക്കൊണ്ടത്. അധികാരത്തിലേറിയ നാൾ മുതൽ ചൈനയ്‌ക്ക് അനുകൂലമായ നിലപടുകളായിരുന്നു മൊയ്‌സു എടുത്തിരുന്നത്.

 

Tags: IndiaFEATURED2Maladweep
Share
Tweet
SendShare

More News from this section

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies