യുപിയിൽ തട്ടിക്കൊണ്ടുപോയ ആളെ രക്ഷപ്പെടുത്തി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ തട്ടിക്കൊണ്ടുപോയ ആളെ രക്ഷപ്പെടുത്തി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 06:46 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: യുപി മുഖ്യമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായ അഖിലേഷ് സിംഗ് ചൗഹാനും കുടുംബവും. കഴിഞ്ഞ ദിവസമാണ് മേഘാലയ സ്വദേശിയായ അഖിലേഷ് ചൗഹാനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ട് പോയത്. പിന്നാലെ മോചനദ്രവ്യമായി 50 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. യോഗി ആദിത്യനാഥിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അഖിലേഷും കുടുംബവും അദ്ദേഹത്തിന് നന്ദി അറിയിച്ചത്. അഖിലേഷിന്റെ ഭാര്യ ഷീല സിംഗ് ചൗഹാനും മകൻ സൂരജ് ചൗഹാനും യോഗിയോട് നന്ദി അറിയിച്ചു. ലഖ്നൗവിലെ കുർസി റോഡിലെ ബെനിഗഞ്ച് സ്വദേശിയാണ് അഖിലേഷ് സിംഗ് ചൗഹാൻ. മേഘാലയയിലെ സൗത്ത് ഗാരോ ഹിൽസിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ട് പോയി. പിന്നാലെ ഇയാളുടെ ഭാര്യയെ വിളിച്ച് പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് തന്റെ ഭർത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേഷിന്റെ ഭാര്യ ഷീല ഉത്തർപ്രദേശ്, മേഘാലയ സർക്കാരുകളോട് സഹായം അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിശ്രമത്തിലൂടെ ദ്രുതഗതിയിൽ ഇയാളെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടി. അഖിലേഷിന്റെ കുടുംബത്തിന് എല്ലാത്തരത്തിലുള്ള പിന്തുണയും മുഖ്യമന്ത്രി അറിയിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുമായി അദ്ദേഹം സംസാരിക്കുകയും അഖിലേഷിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മേഘാലയ പോലീസ് നടപടിയെടുക്കുകയും അഖിലേഷിനെ ഗാരോ ഹിൽസിലെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ രണ്ടു പേരെ അറസ്്റ്റ് ചെയ്തു. വ്യാഴാഴ്ച തന്നെ അഖിലേഷിനെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

Tags: yogi adithya nath
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies