കൊച്ചി: കെനിയയിലെ അയ്യപ്പക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരം കൊച്ചിയിൽ നിന്ന്. എറണാകുളം കൂത്താട്ടുകുളം സ്വദേശി എൻ.ആർ. പ്രകാശ് കുമാറിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കൊടിമരമാണ് കപ്പൽ കയറിയത്. 30 അടിയുള്ള കൊടിമരം പൂർണമായും തേക്കിൻതടിയിലാണ് നിർമ്മിച്ചത്.
കെനിയയിലെ നെയ്റോബിയിലുള്ള അയ്യപ്പ സേവാസമാജമാണ് കൊടിമരം നിർമ്മിച്ചെത്തിക്കുന്ന ചുമതലയേറ്റെടുത്തത്. സമാജം പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ പൂവരണിയിലുള്ള രാജന്റെ പുരയിടത്തിൽനിന്നാണ് ലക്ഷണമൊത്ത തേക്ക് കണ്ടെത്തിയത്. നിലം തൊടാത വെട്ടിയെടുത്ത തേക്ക്, വൈക്കം കുടവെച്ചൂർ ചേരം കുളങ്ങര ദേവീക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് പണി പൂർത്തീകരിച്ച് കൊടിമരം ഉൾപ്പടെ 40 അടിയുള്ള കണ്ടെയ്നറിലാണ് കൊച്ചി തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. 25 ദിവസത്തിനുള്ളിൽ ഇത് നെയ്റോബിയിലെത്തും. മേയ് മാസത്തിലാണ് കൊടിമരം സ്ഥാപിക്കുന്ന ചടങ്ങ്.