തിരുവനന്തപുരം: അർദ്ധരാത്രി നടുറോഡിൽ യുവതിയുടെ പരാക്രമം. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിന് സമീപത്താണ് സംഭവമുണ്ടായത്. യുവതിയുടെ വാഹനം അപകടത്തിൽപ്പെട്ടത് അന്വേഷിക്കാൻ എത്തിയ യുവാക്കളോടാണ് യുവതി അതിക്രമം നടത്തിയത്. യുവാക്കളോട് തട്ടിക്കയറുകയും മർദ്ദിക്കുകയും ചെയ്തു.
യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനെത്തിയ യുവാക്കളെ യുവതി മർദ്ദിക്കുകയായിരുന്നു. പോലീസിന്റെ മുന്നിൽ വച്ചായിരുന്നു ചോദ്യം ചെയ്തവരെ യുവതി മർദ്ദിച്ചത്.