പാലക്കാട്: മദ്യ ലഹരിയിൽ സർവ്വീസ് നടത്തിയ രണ്ട് ബസ് ഡ്രൈവർമാർ കുന്നംകുളത്ത് പിടിയിൽ. രണ്ട് ബസുകളും പൊലീസ് പിടിച്ചെടുത്തു. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മി, ശ്രീകൃഷ്ണ എന്നീ ബസുകളാണ് പോലീസ് പിടിച്ചെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇരുവർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തു.
ബസിലെ ഡ്രൈവർമാരായ പാലക്കാട് സ്വദേശി മുരളി കൃഷ്ണ, തൊഴിയൂർ സ്വദേശി വിഷ്ണു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു.